ദുബൈ: ലോകത്തെ ആദ്യ സ്മാർട്ട് പൊലീസ് സേവന കേന്ദ്രം ദുബൈ സിറ്റി വാക്കിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു.
മനുഷ്യെൻറ ഇടപെടലില്ലാതെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൗ കേന്ദ്രത്തിൽ 27 പ്രധാന സേവനങ്ങളും 33 ഉപ സേവനങ്ങളുമാണ് ലഭിക്കുക.
പൊലീസുകാര്‍ക്ക് പകരം കിയോസ്കുകളും സ്ക്രീനുകളുമാണ് ഇവിടെ പരാതിക്കാരെയും ആവശ്യക്കാരെയും വരവേല്‍ക്കുക. കുറ്റകൃത്യങ്ങളും വാഹന അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നത് മുതൽ സാമൂഹിക സേവനം വരെ ഇങ്ങനെ പൂർണമായും യന്ത്രസഹായത്താൽ ചെയ്യാം.
ഡ്രൈവ് ത്രൂ സംവിധാനത്തിലൂടെ വാഹനത്തിലിരുന്ന് തന്നെ സേവനങ്ങള്‍ ലഭ്യമാക്കാം. കേന്ദ്രത്തിലേക്ക് പ്രവേശിച്ചും ഇക്കാര്യങ്ങള്‍ നിര്‍വഹിക്കാം.
പൊതുജനത്തിന് സമയവും അധ്വാനവും ലാഭിക്കാൻ സഹായകമാകുന്ന ഇത്തരം സേവനങ്ങൾ എല്ലാ താമസ വാണിജ്യ മേഖലകളിലേക്ക് ഭാവിയിൽ വ്യാപിപ്പിക്കാൻ ശൈഖ് മുഹമ്മദ് നിർദേശം നൽകി.
ലോക നിലവാരത്തിലുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ദുബൈ പൊലീസിെൻറ പ്രതിബദ്ധതയിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ദുബൈ പൊലീസിനെറയും പൊതു സുരക്ഷയുടെയും ഉപ ചെയർമാൻ ലെഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മെറി തുടങ്ങിയവർ സംബന്ധിച്ചു.
തുടങ്ങിയവർ സംബന്ധിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.