അബൂദബി: ഏറ്റവും കൂടുതൽ പേരെ പെങ്കടുപ്പിച്ച് പ്രഥമ ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡ് അബൂദബി പൊലീസിന് സമർപ്പിച്ചു. സായിദ് വർഷത്തിെൻറ ഭാഗമായി 2592 പേരെ പെങ്കടുപ്പിച്ച് നടത്തിയ ക്ലാസ് ആണ് പൊലീസിന് റെക്കോർഡ് നേടിക്കൊടുത്തത്. പൊലീസിന് വേണ്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
അബൂദബി നാഷനല്‍ തിയറ്ററില്‍ നടന്ന ക്ലാസില്‍ സ്വദേശികളും വിദേശികളും പെങ്കടുത്തിരുന്നു. 1795 ആളുകളെ പെങ്കടുപ്പിച്ച് ബ്രിട്ടൻ സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ ക്ലാസിനായിരുന്നു ഇതു വരെ റെക്കോർഡ്. അപകടങ്ങളില്‍പ്പെട്ട് മുറിവേല്‍ക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം, റോഡിലെ അത്യാഹിത സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമറണം എന്നിവയെ കുറിച്ചെല്ലാം ക്ലാസില്‍ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.