അജ്മാൻ: തീപിടിച്ച കെട്ടിടത്തിെൻറ രണ്ടാം നിലയിൽനിന്ന് മൂന്ന് വയസ്സുള്ള കുട്ടിയ െ അമ്മ താഴേക്കിട്ട് രക്ഷിച്ചു. പുറത്തെ ആളുകളെ വിളിച്ചുകൂട്ടി അവരുടെ കൈകളിലേക്ക് ജ നലിലൂടെയാണ് കുട്ടിയെ എറിഞ്ഞുകൊടുത്തത്. ആളുകൾ കുട്ടിയെ സുരക്ഷിതമായി സ്വീകരിച് ചു. ശേഷം ഏഷ്യക്കാരിയായ സ്ത്രീ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി.
അജ്മാൻ അൽ നുെഎമിയിലെ ഇരു നില കെട്ടിടത്തിനാണ് ഞായറാഴ്ച തീപിടിച്ചത്. തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചു. അവർ എത്തുന്നതിന് മുമ്പ് തന്നെ സ്ത്രീ കുട്ടിയെ താഴേക്കിട്ട ശേഷം പുറത്തേക്ക് ചാടുകയായിരുന്നു.
ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു അറേബ്യൻ വംശജനും രണ്ടാം നിലയിൽനിന്ന് ചാടിരക്ഷപ്പെട്ടു. ഇയാൾക്കും ഏഷ്യക്കാരിയായ സ്ത്രീക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിൽനിന്ന് ഏഴംഗങ്ങളുള്ള കുടുംബത്തെ അഗ്നിശമന സേന രക്ഷിച്ചതായി അജ്മാൻ സിവിൽ ഡിഫൻസ് സെേൻറഴ്സ് വകുപ്പ് ഉപ മേധാവി ലെഫ്റ്റനൻറ് കേണൽ റാഇദ് അൽ സആബി വ്യക്തമാക്കി. ഇടനാഴിയിൽ വെച്ചിരുന്ന വാഷിങ് മെഷീനിൽനിന്നും റഫ്രിജറേറ്ററിൽനിന്നുമാണ് തീ പടർന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.