അബൂദബി: മുസഫ വ്യവസായ മേഖലയിൽ ഞായറാഴ്ച രാവിലെ കടക്ക് തീപിടിച്ചു. ഉടൻ സംഭവസ്ഥലത്ത് എത്തിയ അബൂദബി പൊലീസ്, അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി ടീം തീ അണക്കുകയും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുകയും ചെയ്തു. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സിവിൽ ഡിഫൻസും അബൂദബി പൊലീസും ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിലൂടെ പ്രദേശം സുരക്ഷിതമാക്കിയതായും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തെ ആളുകളെ ഒഴിപ്പിച്ചതായും അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു.
അതേസമയം, അപകട സ്ഥലങ്ങളിൽകൂടി നിൽക്കുന്നതും വാഹനങ്ങൾ നിർത്തുന്നതും രക്ഷാ പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. ഇതിനെതിരെ നിരവധി മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയിട്ടുള്ളത്. തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് സമീപത്തെ റോഡുകളിൽ ഗതാഗതം തടസ്സപ്പെടാനും ഇത്തരം കാരണങ്ങളാണ്.
അപകട ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ഇവ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലോ മറ്റോ പങ്കുവെക്കുകയോ ചെയ്താല്‍ തടവും പിഴയും ലഭിക്കുമെന്ന മുന്നറിയിപ്പാണ് അബൂദബി പൊലീസ് നൽകിയിട്ടുള്ളത്. നിയമലംഘകര്‍ക്ക് 1000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയുമാണു ലഭിക്കുക. അപകടസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതിലൂടെ ആംബലന്സുകളും എമര്‍ജന്‍സി വാഹനങ്ങളും അടക്കം ട്രാഫിക് പട്രോള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് അപകടസ്ഥലത്ത് എത്താന്‍ തടസ്സം നേരിടുകയും കൃത്യനിര്‍വഹണത്തിന് വിഘാതമുണ്ടാവുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.