ഉമ്മുൽ ഖുവൈനിൽ തീപിടിത്തമുണ്ടായ ഫാക്ടറി
ഉമ്മുൽഖുവൈൻ: എമിറേറ്റിലെ ഉമ്മുൽ ഥഊബ് വ്യവസായ മേഖലയിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തം വിവിധ എമിറേറ്റുകളിലെ അഗ്നിരക്ഷാ സേനകളുടെ സമയോചിതമായ ഇടപെടലിൽ അതിവേഗം അണയ്ച്ചു. രക്ഷാപ്രവർത്തനത്തിൽ അഞ്ച് അഗ്നിശമന വാഹനങ്ങളും രണ്ട് ആംബുലൻസുകളും പങ്കെടുത്തു. കെട്ടിടത്തിലെ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരുകയാണ്.
അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉമ്മുൽ ഖുവൈൻ, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്.രക്ഷാപ്രവർത്തനത്തിൽ ഭാഗമായ എല്ലാ അടിയന്തര വകുപ്പുകൾക്കും ഉമ്മുൽഖുവൈൻ സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി കൃതജ്ഞത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.