Posted On
date_range Updated On
date_range അജ്മാനില്‍ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിന് തീപിടിച്ചു
അജ്മാന്‍ : അജ്മാനില്‍ വെയര്‍ ഹൌസിനു തീ പിടിച്ചു. അജ്മാന്‍ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കമ്പനിയുടെ നാലു വെയര്‍ ഹൌസുകള്‍ക്കാണ് തിങ്കളാഴ്ച രാത്രി തീ പിടിച്ചത്. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ അഗ്നി ശമന സേനയുടെ പരിശ്രമത്തിൽ തീ നിയന്ത്രണത്തിലായി. സിവില്‍ ദിഫന്‍സിന്‍റെ സമയോചിതമായ ഇടപെടല്‍ സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. പരിസര പ്രദേശത്ത് ഏറെ നേരം പുക മൂടി നിന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.