അജ്മാന്: വെയർഹൗസിൽ നിന്ന് 65,000 ദിര്‍ഹവും സിഗരറ്റ് പാക്കറ്റുകൾ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ ഉൽപന്നങ്ങളും മോഷ്ടിച്ച അഞ്ചംഗ സംഘത്തെ പിടികൂടി. ഫുഡ് സ്റ്റഫ് ട്രേഡിങ് കമ്പനിയില്‍ മോഷണം നടന്നതായി ഉടമ നൽകിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോൾ സംഘത്തിലെ മൂന്നുപേർ വെയർഹൗസിെൻറ വാതിൽ തുറന്ന് കാമറ നശിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.
വലിയ അളവിൽ സിഗരറ്റ് പാക്കറ്റുകളും എനർജി ഡ്രിങ്കുകളും കവർച്ചക്കാർ മോഷ്ടിച്ചതായും കണ്ടെത്തി. കൂടാതെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 65,000 ദിർഹവും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തെത്തുടർന്ന് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞു. മോഷ്ടിച്ച സാധനങ്ങള്‍ 26,500 ദിർഹമിന് വിൽക്കുന്നതിനായി മറ്റൊരു വ്യക്തിയുമായി മോഷ്ടാക്കള്‍ ധാരണയിലെത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച പണം സംഘം തങ്ങൾക്കിടയിൽ പരസ്പരം വീതം വെക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും ശിക്ഷ തീരുന്ന മുറക്ക് നാടുകടത്തുന്നതിനും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.