കെട്ടിടത്തിൽ നിന്നുവീണ്​ പരിക്കേറ്റ കുട്ടിയെ കാണാൻ പൊലീസ് എത്തിയപ്പോൾ

അപ്പാർട്മെൻറി​െൻറ ഒന്നാം നിലയിൽനിന്ന് വീണു: നാലു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഷാർജ: അൽ ബുഹൈറ പ്രദേശത്ത് കഴിഞ്ഞ ദിവസം കെട്ടിടത്തി​െൻറ ഒന്നാം നിലയിൽനിന്ന് വീണ നാല് വയസ്സുള്ള അറബ് ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ബാൽക്കണിയിൽ കളിക്കുന്നതിനിടെ ബാലൻസ് നഷ്​ടപ്പെട്ട് താഴെ വീഴുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു.

കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം സംഭവത്തിന് പിന്നിൽ എന്തെങ്കിലും ക്രിമിനൽ നടപടിയോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഇത് അപകടമാണെന്ന് സ്ഥിരീകരിച്ചതെന്ന് ബുഹൈറ പൊലീസ് സ്​റ്റേഷൻ ഡയറക്ടർ അബ്​ദുല്ല സേലം അൽ നഖ്ബി പറഞ്ഞു. അൽ നഖ്‌ബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കുട്ടിയുടെ ആരോഗ്യം പരിശോധിക്കാൻ ആശുപത്രിയിലെത്തി. കുട്ടിയുടെ ജീവൻ രക്ഷിച്ച അതിവേഗ നടപടിക്ക്​ പിതാവ് ഷാർജ പൊലീസിന് നന്ദി പറഞ്ഞു.

അനിഷ്​ടസംഭവങ്ങൾ നടക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് അൽ നഖ്ബി കമ്യൂണിറ്റി അംഗങ്ങളോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. ഫർണിച്ചർ, സീറ്റുകൾ, മേശകൾ എന്നിവ വിൻഡോകൾക്കടുത്തോ ബാൽക്കണിയിലോ സൂക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.