representational image 

വ്യാജ സ്‌കോളര്‍ഷിപ്പ്; പണം തട്ടിയ സര്‍ക്കാര്‍ ജീവനക്കാരന് തടവ്

അബൂദബി: വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകളുണ്ടാക്കി 40 ദശലക്ഷം ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരനെ 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിക്ഷിച്ച പ്രതിയോട് 50 ദശലക്ഷം ദിര്‍ഹം പിഴയടയ്ക്കാനും അബൂദബി ക്രിമിനൽ കോടതി ഉത്തരവിട്ടു. വ്യാജരേഖകള്‍ ചമച്ച് ഇയാള്‍ 40 ദശലക്ഷം ദിര്‍ഹം അനധികൃതമായി സ്വന്തമാക്കിയെന്ന് അന്വേഷത്തില്‍ തെളിഞ്ഞിരുന്നു. പൊതുപണം കൈക്കലാക്കിയ പ്രതി ഇതുപയോഗിച്ച് ആഡംബരജീവിതം നയിച്ചിരുന്നുവെന്നു കോടതിക്ക് ബോധ്യമായി.

ആഡംബര കാറുകളും ഇഷ്ടവാഹനനമ്പരുകളും ആഭരണങ്ങളും സ്വന്തമാക്കിയും വിദേശയാത്രകള്‍ നടത്തിയുമാണ് പ്രതി പണം ചെലവഴിച്ചത്. പ്രതിയുടെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Tags:    
News Summary - fake scholarship; Imprisonment for government employee who cheated money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.