ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്താക്കുറിപ്പ് വ്യാജം. ഭക്ഷ്യ ഉൽപന്ന, ജനറൽ ട്രേഡിങ് മേഖലയിലെ ഇന്ത്യൻ കയറ്റുമതി വ്യാപാരികൾ യു.എ.ഇയിൽ പ്രവർത്തിക്കുന്ന ചില കമ്പനികളുമായി ഇടപാട് നടത്തുമ്പോൾ ജാഗ്രത വേണമെന്ന രീതിയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിൽ വാർത്താക്കുറിപ്പ് പ്രചരിക്കുന്നത്.
കരാർ ലംഘനം, സാധനങ്ങൾക്ക് പണം നൽകാതിരിക്കൽ എന്നിവ ഉൾപ്പെടെ നിരവധി തട്ടിപ്പുകളുടെ പേരിൽ യു.എ.ഇയിലെ നിരവധി കമ്പനികൾ കേന്ദ്ര സർക്കാറിന്റെ കരിമ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കയറ്റുമതി വ്യവസായികളിൽ നിന്നും അന്താരാഷ്ട്ര വ്യാപാരികളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കമ്പനികൾക്കെതിരെ നടപടിയെടുത്തതെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ ദുബൈ ഇന്ത്യൻ കോൺസുലേറ്റോ അത്തരമൊരു സർക്കുലർ ഇറക്കിയിട്ടില്ലെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വിശദീകരിച്ചു.
വ്യാജ സർക്കുലറുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനുമുമ്പ് ആധികാരിക ഇടങ്ങളിൽ നിന്ന് വ്യക്തത വരുത്തണം. വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ച വെബ്സൈറ്റുകളോട് അവ നീക്കാൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോൺസുൽ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.