പ്രതീകാത്മക ചിത്രം
ദുബൈ: ഉപ്പളയില്‍ മഞ്ചേശ്വരം പൊലീസുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കാസര്‍കോട് ജില്ല പഞ്ചായത്ത് അംഗവും മുസ്ലിം യൂത്ത് ലീഗ് ജില്ല സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുറഹ്മാനെതിരെ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാവകുപ്പ് ചുമത്തി ജയിലിലടച്ച സംഭവത്തെ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
കുമ്പള പേരാല്‍ കണ്ണൂരിലെ സ്കൂള്‍ വിദ്യാർഥി ഫറാസിന്റെ ദാരുണമരണത്തിനിടയാക്കിയ പൊലീസിന്റെ വന്‍ വീഴ്ചയും ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മാഫിയസംഘങ്ങളുടെ കൂട്ടുകെട്ടും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മറച്ചുവെക്കാന്‍ വേണ്ടിയാണ് ഇല്ലാത്ത കേസുകള്‍ ചുമത്തി റഹ്മാനെ ജയിലിലടച്ചത് എന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് ഉറുമി, ജനറല്‍ സെക്രട്ടറി ഡോ. ഇസ്മായിൽ, ട്രഷറര്‍ ഇബ്രാഹിം ബേരിക്കെ എന്നിവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.