ദുബൈ-മൂടാടി പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തകസംഗമം കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്യുന്നു

'രാഷ്​ട്രീയ പ്രബുദ്ധതയിലൂടെ വെല്ലുവിളികളെ നേരിടണം'

ദുബൈ: സാമൂഹിക വെല്ലുവിളികളെ രാഷ്​ട്രീയപ്രബുദ്ധതയിലൂടെ നേരിടാൻ കഴിയണമെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഇസ്മായിൽ ഏറാമല അഭിപ്രായപ്പെട്ടു. ദുബൈയിൽ മൂടാടി പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറാജ് കോടിക്കൽ അധ്യക്ഷത വഹിച്ചു.

വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, ജലീൽ മഷ്ഹൂർ തങ്ങൾ, പി.വി. നിസാർ, ജാഫർ നിലയെടുത്ത്, എഫ്.എം. ഫൈസൽ, ഹാരിസ് തൈക്കണ്ടി, മുഹമ്മദലി മലമ്മൽ, കെ.കെ. മുർഷിദ്, സിദ്ദീഖ് പുറത്താട്ട് എന്നിവർ സംസാരിച്ചു. വി.കെ.കെ. റാഷിദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അബ്​ദുൽ ഖാദർ മൗലവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യൂനുസ് വരിക്കോളി സ്വാഗതവും നബീൽ നാരങ്ങോളി നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Facing Challenges through Political Enlightenment'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.