മാതാപിതാക്കളുടെ വേർപാടിൽ നൊന്ത്​ മകൻ പ്രവാസഭൂമിയിൽ 

ദുബൈ: ഈ  കൊറോണക്കാലത്ത് ദുബൈ മെറ്റാകോർ ജനറൽ ട്രേഡിങ്ങ് ഉദ്യോഗസ്ഥൻ മോൻസി ജോണിന് മാതാപിതാക്കളെ രണ്ട് പേരെയും നഷ്​ടമായി. 
23ന്​ വൈകുന്നേരമാണ് ചെങ്ങന്നൂർ കൊല്ലകടവ് ആലുംമൂട്ടിൽ കരസേനാ റിട്ട. ഹവീൽദാർ എ.ഒ. ജോൺ (ജോണി 92) മരിച്ചത്. 

കൊല്ലകടവ് സ​​െൻറ്​ ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് വാർഡൻ, പുളിഞ്ചുവട്  ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​ ഇദ്ദേഹം.
ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു മോൻസിയുടെ  മാതാവ് അമ്മിണി ജോൺ മരണപ്പെട്ടത്.

ലോക്ക്​ ഡൗൺ കാരണം മോൻസിക്കും മംഗലാപുരത്തുള്ള ഏക സഹോദരിക്കും മാതാവി​​​െൻറ സംസ്കാരത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇവരുടെ അഭാവത്തിൽ മോൻസിയുടെ മക്കളായ മോഹിത്തും, രോഹിത്തുമാണ്​ അന്ത്യകർമങ്ങൾ നടത്തിയത്. 

മരുമക്കൾ : റെജി (ഫോർസൈറ്റ് ഓഫ്‌ഷോർ ഡ്രില്ലിങ്, അബൂദബി ), വളഞ്ഞവട്ടം വടക്കേടത്ത് സുകു ജോൺ (മംഗലാപുരം ).
ജോണി​​​െൻറ സംസ്കാരം പിന്നീട് നടക്കും. നാട്ടിലേക്കു പോകാനുള്ള യാത്രാനുമതിക്കു ശ്രമിക്കുകയാണ് മോൻസി.

Tags:    
News Summary - Expats Mother and Father Died at Kerala -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.