ജാഫർ യൂസഫ്(35)
Posted On
date_range Updated On
date_range അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
ദുബൈ: ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ്(35) നാട്ടിൽ നിര്യാതനായി. നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പിതാവ്: യൂസഫ് ഹാജി. മാതാവ്: ബീവി. ഭാര്യ: മെഹഫൂദ കാസിം (മുറിവഴിക്കൽ). മക്കൾ: ആയിഷ മെഹഖ്,ഫാത്തിമ ഇഫത്ത്. സഹോദരങ്ങൾ: ജാബിർ യൂസഫ്,ജൗഹർ യൂസഫ്,അബ്ദുൽ ഹാലിക്,മാജിദ,വഹീദ. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.