ദു​ബൈ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ഹി​ബ്ബേ റ​സൂ​ൽ മീ​ലാ​ദ് ന​ബി പ്രോ​ഗ്രാ​മി​ൽ ഖു​ർ​തു​ബ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ സു​ബൈ​ർ ഹു​ദ​വി സം​സാ​രി​ക്കു​ന്നു

ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ന്​ പ്ര​വാ​സി​ക​ൾ മു​ന്നോ​ട്ടു വ​ര​ണം -ഡോ. ​സു​ബൈ​ർ ഹു​ദ​വി

ദു​ബൈ: കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച പ്ര​വാ​സി സ​മൂ​ഹം ഉ​ത്ത​രേ​ന്ത്യ​യി​ലെ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജ​ന​സ​മൂ​ഹ​ങ്ങ​ളെ കൂ​ടി ചേ​ർ​ത്തു​പി​ടി​ക്കാ​നും ശാ​ക്തീ​ക​രി​ക്കാ​നും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഖു​ർ​തു​ബ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​സു​ബൈ​ർ ഹു​ദ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച മു​ഹി​ബ്ബേ റ​സൂ​ൽ മീ​ലാ​ദ് ന​ബി പ്രോ​ഗ്രാ​മി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​സ് ലിം ​സ​മൂ​ഹ​ത്തി​ന്‍റെ 95 ശ​ത​മാ​ന​വും, ഏ​താ​ണ്ട് 20 കോ​ടി​യോ​ളം മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പോ​ലും ല​ഭി​ക്കാ​തെ അ​ന​വ​ധി ആ​ളു​ക​ളാ​ണ് അ​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ഓ​രോ ഗ്രാ​മ​ങ്ങ​ളി​ലു​മു​ള്ള​ത്. ഇ​ത്ത​രം ല​ക്ഷ്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് ഖു​ർ​തു​ബ ഫൗ​ണ്ടേ​ഷ​നും പ്ര​യാ​ൺ ഫൗ​ണ്ടേ​ഷ​നും ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ബി​ഹാ​റി​ലെ കി​ഷ​ൻ​ഗ​ഞ്ച് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് ഗ്രാ​മ​ങ്ങ​ൾ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​മ്മു​ടെ മു​ന്നി​ൽ കൈ​നീ​ട്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഉ​ദ്യ​മം ഏ​റ്റെ​ടു​ക്കാ​ൻ പ്ര​വാ​സി സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ബൈ കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ.​ജി.​എ. റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് പ​ട​ന്ന സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ൽ ഹ​ക്കീം ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ടി. അ​ബ്ദു​ൽ ഖാ​ദ​ർ, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യാ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് പി.​പി, സ​ലാം ത​ട്ടാ​നി​ച്ചേ​രി, റ​ഫീ​ഖ് എ.​സി, പി.​ഡി നൂ​റു​ദ്ദീ​ൻ, സു​ബൈ​ർ അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​ൽ സ​ലാം പി.​പി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Expatriate should come forward to empower education in North India -Dr Zubair Hudavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.