?????????? ??????????? ???????? ?????? ????? ?????? ????????? ??????????

കൈരളി ഫുജൈറ കേരളോത്സവം ജനകീയ മേളയായി

ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തി​​െൻറ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ, ഫുജൈറ സംഘടിപ്പിച്ച കേരളോത്സവം  ജനകീയ ആഘോഷമായി.
കോൽക്കളി, ജുഗൽബന്ധി, ഗ്രൂപ്പ്  ശാസ്ത്രീയ നൃത്തങ്ങൾ, പഞ്ചാബി നൃത്തം, കാക്കരശി നാടകം, നാടൻ നൃത്തങ്ങൾ, സംഘനൃത്തങ്ങൾ, കണ്യാർകളി,  ചെണ്ടമേളം,  ബുള്ളറ്റ് ബാൻറ്​ അവതരിപ്പിച്ച  ഗാനമേള, സാംസ്‌കാരിക സമ്മേളനം, ഘോഷയാത്ര, പുസ്തക ശാല,  നാടൻ ഭക്ഷണ ശാലകൾ, കുടുംബശ്രീ കടകൾ എന്നിവയെല്ലാം കൊണ്ട്​ സമ്പുഷ്​ടമായിരുന്നു. 

സാംസ്‌കാരിക സമ്മേളനം നീരജ് അഗർവാൾ കോൺസുൽ (പ്രസ് , ഇൻഫർമേഷൻ ആൻറ്​ കൾച്ചർ ) ഉദ്​ഘാടനം ചെയ്തു. ഫുജൈറ യൂണിറ്റ് പ്രസിഡൻറ്​ ലെനിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് (ദേശാഭിമാനി) വിശിഷ്​ടാതിഥിയായിരുന്നു.  ഫുജൈറ കൾച്ചർ ആൻഡ് മീഡിയ അതോറിറ്റി ഡെപ്യൂട്ടി മാനേജർ  താരിഖ് മുഹമ്മദ് അൽ ഹനായി, പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം കൊച്ചുകൃഷ്ണൻ, മാത്തുക്കുട്ടി കടോൺ,  സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുഭാഷ് വി.എസ്, പ്രസിഡൻറ്​ കെ. പി. സുകുമാരൻ, സ്വാഗത സംഘം ചെയർമാൻ സൈമൺ സാമുവേൽ എന്നിവർ സംസാരിച്ചു. 

വനിതാ സെൻട്രൽ ചെയർപേഴ്സൺ ശുഭ രവികുമാർ, കൺവീനർ മറിയാമ്മ ജേക്കബ്, യൂണിറ്റ് കൺവീനർ ബിജി സുരേഷ് ബാബു തുടങ്ങിയർ സന്നിഹിതരായിരുന്നു. സെക്രട്ടറി ഉമ്മർ ചോലക്കൽ സ്വാഗതവും  സ്വാഗത സംഘം കൺവീനർ വി.പി. സുജിത്  നന്ദിയും പറഞ്ഞു. 36 വർഷത്തെ പ്രവാസ ജീവിത ശേഷം നാട്ടിലേക്ക്​ മടങ്ങുന്ന  കൈരളി മുൻ പ്രസിഡന്റ് മോഹനൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു.

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.