ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ യൂ​റോ​പ്യ​ൻ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു 

ഇത്തിഹാദ് റെയിൽ യൂറോപ്യൻ കമ്പനികളുമായി കരാറിലെത്തി

ദുബൈ: യു.എ.ഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ മൂന്നു സുപ്രധാന യൂറോപ്യൻ കമ്പനികളുമായി ധാരണയിലെത്തി. ചരക്ക്, പാസഞ്ചർ റെയിൽ സർവിസുകൾ കാര്യക്ഷമമാക്കുന്നതിന് അറിവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ധാരണപത്രം ഒപ്പുവെച്ചത്. സ്പെയിനിന്‍റെ ദേശീയ റെയിൽവേ സംവിധാനത്തെ നയിക്കുന്ന 'റെൻഫെ', യു.കെയിലെ ആദ്യ ഹൈസ്പീഡ് റെയിൽവേ കമ്പനിയായ ഹൈസ്പീഡ്-1, ബ്രിട്ടീഷ് ചരക്ക് റെയിൽ കമ്പനി എന്നിവയുമായാണ് കരാറിലെത്തിയത്.

യു.എ.ഇ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിൽ ഏറ്റവും മികവുറ്റതാക്കാൻ കമ്പനികളെ സഹകരിപ്പിക്കുകയാണ് ധാരണയുടെ ലക്ഷ്യം. ഇത്തിഹാദ് റെയിൽ ആതിഥ്യമരുളിയ 'മിഡിലീസ്റ്റ് റെയിൽ-2022' പരിപാടിയുടെ രണ്ടാം ദിനത്തിലാണ് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്‍റെയും അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്‍റെയും പങ്കാളിത്തത്തോടെ നടന്ന റെയിൽ സാധ്യതകൾ പങ്കുവെക്കുന്ന പരിപാടിയാണ് 'മിഡിലീസ്റ്റ് റെയിൽ-2022'.

ദേശീയ റെയിൽ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനായി കരാറുകളിൽ ഒപ്പിടുന്നതിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ഇത്തിഹാദ് റെയിൽ സി.ഇ.ഒ ശാദി മലക് പറഞ്ഞു. മികച്ച ലോകോത്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ആഗോളതലത്തിലെ ഉന്നത കമ്പനികളുമായി സഹകരണം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Etihad Rail enters into agreements with European companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.