ദുബൈ എക്സ്പോയിലെ കേരളവീക്കിൽ കോൽക്കളി അവതരിപ്പിക്കുന്ന എടരിക്കോട് കോൽക്കളി സംഘം
ദുബൈ: കോൽക്കളിയുടെ ഉസ്താദ് ടി.പി. ആലിക്കുട്ടി ഗുരുക്കളുടെ ഇശലും മൂളി ലോകമഹാമേളയിൽ വീണ്ടും എടരിക്കോടിെൻറ കോൽ പെരുക്കം. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കണ്ട 'മെയ് വഴക്കവുമായാണ് വേദിയിലും എടരിക്കോടിെൻറ കുട്ടികൾ തകർത്താടിയത്. ഇന്ത്യൻ പവിലിയനിൽ നടക്കുന്ന കേരള വീക്കിലായിരുന്നു കോൽക്കളി. രണ്ടാം തവണയാണ് ലോകമേളയിൽ ഇവർ കളി അവതരിപ്പിക്കുന്നത് കേരള സംസ്ഥാന സ്കൂൾ യുവജനോത്സവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കോൽക്കളിയിൽ വിജയികളായത് എടരിക്കോടായിരുന്നു. കോൽക്കളി ആചാര്യൻ -അന്തരിച്ച ടി.പി. ആലിക്കുട്ടി ഗുരുക്കളായിരുന്നു ഈ പെരുമയുടെ പിന്നിൽ. 2008 മുതൽ പ്രവാസികളായ അദ്ദേഹത്തിെൻറ ശിഷ്യപരമ്പര യു.എ.ഇയിലുടനീളം വിവിധ നാടൻകലാരൂപങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഉപജീവിതത്തിന് വകതേടി മണലാരണ്യത്തിലെത്തിയ ഈ ചെറുപ്പക്കാർക്ക് കലയോടുള്ള പിരിശവും ഗുരുക്കളോടുള്ള ആദരവുമാണ് ഇത്തരത്തിലുള്ള കലാ സംഘം രൂപവത്കരിക്കാനുള്ള പ്രചോദനം.
എക്സ്പോ വേദിയിൽ കോൽക്കളിക്ക് പുറമേ, ഇന്തോ-അറബ് ഫ്യൂഷൻ ദഫ്മുട്ടും ഇവർ അവതരിപ്പിച്ചു. അറേബ്യയെ അടയാളപ്പെടുത്തി കന്തൂറയും ഖത്വറയും അണിഞ്ഞുള്ള ദഫ് മുട്ടുക്കാരും കേരളത്തിെൻറ ആയോധന കലയായ കളരിപ്പയറ്റും ചേർന്ന് ഇണക്കിയ പുതിയ ഫ്യൂഷനാണ് ഇവർ വേദിയിൽ അവതരിപ്പിച്ചത്. സബീബ് എടരിക്കോടിെൻറയും ജലീൽ വാളക്കുളത്തിെൻറയും നേതൃത്വത്തിൽ ഫവാസ്, വിഷ്ണു, ഫാസിൽ,ഗഫൂർ അജ്മൽ, മഹറൂഫ്, ജുനൈദ്, അനസ്, ശിഹാബുദ്ദീൻ, മുനീഷ്, കൃഷ്ണപ്രസാദ്, മിഥുൻ, റഹ്മത്തുല്ല, നദീർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. അസീസ് മണമ്മലാണ് ടീമിെൻറ പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.