ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ട് 5.10ന് പറക്കേണ്ട ഐ.എക്സ് 356 എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം വൈകുന്നു. വിമാനത്തിനുള്ളിലേക്ക് യാത്രക്കാരെ കയറ്റിയ ശേഷമാണ് തകരാര്‍ കണ്ടെത്തിയത്. യാത്രക്കാരോട് കാത്തിരിപ്പ് കേന്ദ്രത്തില്‍ തന്നെ പോയി ഇരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാത്രി 10 മണിക്ക് തകരാര്‍ പരിഹരിച്ച് വിമാനം പറക്കുമെന്ന അറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഭക്ഷണത്തിനുള്ള ടോക്കണുകള്‍ രാത്രി 8.45ന് നല്‍കിയിട്ടുണ്ടെന്ന് യാത്രക്കാരിലൊരാളായ റഷീദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വളരെ അത്യാവശ്യമായ യാത്ര ചെയ്യുന്നവരും വയോധികരും കുട്ടികളും സ്ത്രികളുമടക്കം 200ഓളം യാത്രക്കാര്‍ ആറ് മണിക്കുറിലേറെയായി ദുരിതപ്പെടുകയാണ്. കരിപ്പൂരില്‍ ഇവരെ കാത്തിരിക്കുന്നവരുടെ സ്ഥിതിയും മറിച്ചല്ല. സ്ഥിരമായി തുടരുന്ന സാങ്കേതിക തകരാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിെൻറ ശാപമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.