അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ ജി​റാ​ഫി​ന്​ തീ​റ്റ​കൊ​ടു​ക്കു​ന്ന

കു​ട്ടി​ക​ൾ

ഇ​മാ​റാ​ത്തി ശി​ശു​ദി​നം: അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

അൽഐൻ: ഇമാറാത്തി ശിശുദിനത്തിൽ അൽഐൻ മൃഗശാലയിൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം. കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം വിവിധ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിങ്​സ്​ ഓഫ് ദി സഹാറ ഷോ, ഹിപ്പോ എൻക്ലോഷർ, ജിറാഫിന് തീറ്റ കൊടുക്കൽ, ബഡ്ജി ഫീഡിങ്​, ലെമൂർ നടത്തവും മൃഗസംരക്ഷകരോടുള്ള സംഭാഷണങ്ങളും, സായിദ് ഡെസേർട്ട് ലേണിങ്​ സെന്‍റർ, അൽഐൻ സഫാരി തുടങ്ങിയവയാണ്​ പ്രത്യേകതകൾ.

വന്യജീവികളെ അടുത്തറിയുന്നതിലൂടെയും അവയെ മനസ്സിലാക്കുന്നതിലൂടെയുമുള്ള അനുഭവങ്ങൾ കുട്ടികളിൽ വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യം തിരിച്ചറിയാനും പ്രകൃതി സംരക്ഷണ സംസ്കാരം വളർത്തിയെടുക്കാനും സഹായിക്കുന്നു.

അൽഐൻ മൃഗശാല കുട്ടികൾക്ക് വൈജ്ഞാനിക, ബൗദ്ധിക, സാംസ്കാരിക, സാമൂഹിക, ശാരീരിക കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത പ്രത്യേക അനുഭവങ്ങളും ചിൽഡ്രൻസ് ഡിസ്കവറി ഗാർഡൻ, മൃഗങ്ങളുമായുള്ള നേരിട്ടുള്ളതും സുരക്ഷിതവുമായ ഇടപഴകലും അവയുടെ സ്വഭാവവും സവിശേഷതകളും അറിയാനുമുള്ള സൗകര്യങ്ങളും മൃഗശാല ഒരുക്കിയിട്ടുണ്ട്.

വിനോദ, വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികളുടെ കാര്യത്തിൽ മൃഗശാല കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു. റമദാനിൽ സമയക്രമത്തിൽ മാറ്റമുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയാണ്​ സന്ദർശന സമയം.

Tags:    
News Summary - Emirati Children's Day- Children get free entry at Al Ain Zoo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.