ജൂ​ലൈ 21വ​രെ ഇ​ന്ത്യ​യി​ൽനി​ന്ന്​ വി​മാ​ന​മി​ല്ലെ​ന്ന്​ എ​മി​റേ​റ്റ്​​സ്​

ദു​ബൈ: എ​യ​ർ ഇ​ന്ത്യ​ക്കും ഇ​ത്തി​ഹാ​ദി​നും പി​ന്നാ​ലെ ജൂ​ലൈ 21വ​രെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​മാ​ന​സ​ർ​വീ​സി​ല്ലെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നും വ്യ​ക്​​ത​മാ​ക്കി. ഇ​ന്ത്യ​ക്ക്​ പു​റ​മെ പാ​കി​സ്​​താ​ൻ, ബം​ഗ്ല​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വി​മാ​ന​ങ്ങ​ളു​ണ്ടാ​വി​ല്ല.

ഏ​പ്രി​ൽ 24 മു​ത​ലാ​ണ്​ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്ക്​ നി​ല​വി​ൽ വ​ന്ന​ത്. തു​ട​ർ​ന്ന്​ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന​ത്തോ​ടെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഡെ​ൽ​റ്റ അ​ട​ക്ക​മു​ള്ള വ​ക​ഭേ​ദ​ങ്ങ​ളു​ടെ വ്യാ​പ​ന പ​ശ്​​ചാ​ത്ത​ല​ത്തി​ൽ വീ​ണ്ടും നീ​ളു​ക​യാ​യി​രു​ന്നു.

ജൂ​ലൈ പ​കു​തി​യോ​ടെ സ​ർ​വീ​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ എ​മി​റേ​റ്റ്​​സ്​ നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ നേ​ര​ത്തെ ഇ​ത്തി​ഹാ​ദും എ​യ​ർ ഇ​ന്ത്യ​യും 21വ​രെ സ​ർ​വീ​സി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Emirates will not fly from India till July 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.