Posted On
date_range Updated On
date_range എമിറേറ്റ്സ് വിമാനത്തിൽ ദ്വാരം; അപകടം ഒഴിവായി
ദുബൈ: ആസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്ക് പറന്ന എമിറേറ്റ്സ് എയർലൈൻ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ടയർ പൊട്ടുകയും വിമാനത്തിന്‍റെ പുറം തൊലിയിൽ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തെങ്കിലും അപകടമുണ്ടാകാതെ വിമാനം ലക്ഷ്യ സ്ഥാനത്തിറങ്ങി. വെള്ളിയാഴ്ച സർവീസ് നടത്തിയ എമിറേറ്റ്സിന്റെ ഇ.കെ 430 എന്ന വിമാനത്തിനാണ് തകരാർ സംഭവിച്ചത്.
പറക്കുന്നതിനിടെയാണ് വിമാനത്തിന്‍റെ 22ടയറുകളിൽ ഒന്ന് പൊട്ടിയതായി ശ്രദ്ധയിൽ പെട്ടത്. ഇതിന് പുറമെ വിമാനത്തിന്‍റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്ത് ദ്വാരവും കണ്ടെത്തി. എന്നാൽ ഇത് വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാറുകളായിരുന്നില്ല. അതിനാൽ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിന് തടസമുണ്ടായില്ലെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.