നിർമിതബുദ്ധി: 2020 ഒാടെ ഇമിഗ്രേഷൻ  ഒാഫിസർ തസ്​തിക ഇല്ലാതാവും

അബൂദബി: ദേശസുരക്ഷ വർധിപ്പിക്കാൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്താനുള്ള യു.എ.ഇയുടെ പദ്ധതി നടപ്പാകുന്നതോടെ ഇമിഗ്രേഷൻ ഒാഫിസർ തസ്​തികകളിൽ ജീവനക്കാരെ ആവശ്യമില്ലാതെ വരുമെന്ന്​ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്​ഥർ. മാർച്ച്​ ആറ്​ മുതൽ എട്ട്​ വരെ അബൂദബി നാഷനൽ എക്​സിബിഷൻ സ​​​െൻററിൽ നടക്കുന്ന ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തെ (​െഎ.എസ്​.എൻ.ആർ) കുറിച്ച്​ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അബൂദബി വിമാനത്താവളം സമ്പൂർണമായും സ്​മാർട്ട്​ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതാകുമെന്നും ഇമിഗ്രേഷൻ ഒാഫിസർമാരുടെ ആവശ്യമുണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ​

െഎറിസ്​ സ്​കാനിങ്ങും മുഖം തിരിച്ചറിയൽ പ്രക്രിയയും ആരംഭിച്ചതിനാൽ ​ക്രമേണ ഇമിഗ്രേഷൻ ഒാഫിസർമാരുടെ ആവശ്യമില്ലാതാകുമെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഇസ്​​പെക്​ടർ മേജർ ജനറൽ ഡോ. അഹ്​മദ്​ ആൽ ​റഇൗസി വ്യക്​തമാക്കി. ജനങ്ങൾ കേവലം നടന്നുപോകുന്നതോടെ സ്​കാൻ ചെയ്യാൻ സാധിക്കും. ഇമിഗ്രേഷൻ ഒാഫിസർമാരെ സമ്പൂർണമായി ഒഴിവാക്കാനാണ്​ ഉ​ദ്ദേശിക്കുന്നത്​. 2020ഒാടെ ഇതിന്​ സാധിക്കുമെന്ന്​ കരുതുന്നു. ഇൗ മേഖലയിലെ ഉദ്യോഗസ്​ഥർക്ക്​ നന്നായി പരിശീലനം നൽകുക എന്നതാണ്​ വെല്ലുവിളി. അല്ലെങ്കിൽ ഇൗ സംവിധാനവുമായി അവർക്ക്​ പ്രവർത്തിക്കാൻ കഴിയില്ല. സുരക്ഷാ മേഖലയിൽ മാത്രമല്ല, മൊത്തം ലോകത്തിനും നിർമിത ബുദ്ധിയാണ്​ ഭാവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ടാമത്​ െഎ.എസ്​.എൻ.ആറിൽ സുരക്ഷയും പ്രധാനപ്പെട്ട അടിസ്​ഥാന സൗകര്യത്തി​​​​െൻറ പരിരക്ഷയുമായി ബന്ധപ്പെട്ട അത്യാധുനിക സാ​േങ്കതികവിദ്യകൾ പ്രദർശിപ്പിക്കുമെന്ന്​ ഡോ. അഹ്​മദ്​ ആൽ ​റഇൗസി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ, ആഭ്യന്തര സുരക്ഷ, അടിയന്തര ഘട്ട ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാ​േങ്കതിക വിദ്യകൾ ഇതിലുണ്ടാകും. 55 രാജ്യങ്ങളിൽനിന്നുള്ള 600 പ്രദർശകരെയും 25000 സന്ദർശകരെയുമാണ്​ പ്രതീക്ഷിക്കുന്നത്​. പൊലീസിങ്​, സുരക്ഷാ വിവരം, ഡിജിറ്റൽ ഫോ​റൻസിക്​, അതിർത്തി നിയന്ത്രണം വിഷയങ്ങളിൽ ശിൽപശാലകളും നടക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.
 

Tags:    
News Summary - emigration uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.