മഴയുടെ ‘വൈദ്യുതി കൊയ്​ത്തി’ന്​ പുതു പദ്ധതിയുമായി യു.എ.ഇ

അബൂദബി: മഴ ശാക്തീകരണ ശാസ്ത്രരംഗത്ത് യു.എ.ഇ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. മേഘങ്ങളിൽ ‘വൈദ്യുതി കൊയ്ത്ത്’ (ഇലക്ട്രിക്കൽ സീഡിങ്) നടത്തി കൂടുതൽ മഴ പെയ്യിക്കാനുള്ള ഗവേഷണ പദ്ധതിക്കാണ് രൂപം നൽകുന്നത്. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
യു.കെ റീഡിങ് സർവകലാശാലയിലെ അന്തരീക്ഷ ഭൗതികശാസ്ത്ര വിദഗ്ധൻ പ്രഫ. ഗിൽസ് ഹാരിസൺ, ഇതേ സർവകലാശാലയിലെ കാലാവസ്ഥ പഠന വകുപ്പിൽ ഗവേഷണം നടത്തുന്ന കെറി നികോൾ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുമെന്ന് ദേശീയ കാലാവസ്ഥ^ഭൂകമ്പശാസ്ത്ര കേന്ദ്രത്തിലെ (എൻ.സി.എം.എസ്) മുതിർന്ന ഉദ്യോഗസ്ഥയും യു.എ.ഇയുടെ മഴ ശാക്തീകരണ ഗവേഷണ പദ്ധതി മാനേജറുമായ ആലിയ ആൽ മസ്റൂഇ അറിയിച്ചു. സൈദ്ധാന്തിക-പരീക്ഷണ പ്രവർത്തനങ്ങളിലൂടെ മേഘത്തി​െൻറ വൈദ്യുത സവിശേഷതകൾ പരിശോധിക്കാനിരിക്കുകയാണ് ഗിൽസ് ഹാരിസണി​െൻറയും കെറി നികോളി​െൻറ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം. 

മേഘത്തി​െൻറ വൈദ്യുത ഗുണവിഷേങ്ങളിൽ മാറ്റം വരുത്തുന്നതിന് സ്വയംനിയന്ത്രിത വിമാനങ്ങൾ ഉപയോഗിക്കുമെന്നതാണ് ഗവേഷണ പദ്ധതിയുടെ മറ്റൊരു പ്രേത്യകത. സ്വയംനിയന്ത്രിത വിമാനങ്ങൾ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനാൽ യാതൊരു വിധ മലിനീകരണവുണ്ടാക്കുന്നില്ലെന്നത് പദ്ധതിയുടെ മികവാണ്. പദ്ധതിയുടെ ഭാഗമായി അന്തരീക്ഷ നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് യോജിച്ച സ്ഥലങ്ങളായി ജബൽ ജെയ്സ്, അൽെഎൻ വിമാനത്താവളം, അൽെഎൻ റഡാർ സ്റ്റേഷൻ, ജബൽ ഹഫീഥ്, അൽ മലൈഹ പ്രദേശം എന്നിവയെ നിർണയിച്ചിട്ടുണ്ട്. 

യു.എ.ഇ പോലെ ജലലഭ്യത കുറവുള്ള രാജ്യങ്ങളിൽ ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിതെന്ന് ആലിയ ആൽ മസ്റൂഇ അഭിപ്രായപ്പെട്ടു. ജലദൗർലഭ്യത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തി​െൻറ മഴശാക്തീകരണ പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളതാണ് പുതിയ ഗവേഷണം. ഇത്തരം പദ്ധതികൾ മഴശാക്തീകരണ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളെന്ന നിലയിൽ അബൂദബിയുടെയും ദുബൈയുടെയും പദവി ഉറപ്പിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. 
എൻ.സി.എം.എസി​െൻറ മേൽനോട്ടത്തിൽ യു.എ.ഇ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് മഴ ശാക്തീകരണ ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചത്. 50 ലക്ഷം യു.എസ് ഡോളറിേൻറതാണ് പദ്ധതി.

 

Tags:    
News Summary - electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.