അൽഐൻ: കിവിറൈഡ് കമ്പനിയുടെ ഇ-സ്കൂട്ടറുകൾ അൽഐനിലും തരംഗമാകുന്നു. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ഈ കൊച്ചു വാഹനം കാണാം. അൽഐനിെൻറ ഹരിത ഭംഗി ഫുട്പാത്തുകളിലൂടെ ചുറ്റിക്കറങ്ങി ആവോളം ആസ്വദിക്കാനും നഗരത്തിനുള്ളിലെ യാത്രക്കും താമസ ഏരിയകളിലും ഈ സ്കൂട്ടറിനെ ആശ്രയിക്കുന്നവർ നിരവധിയാണ്.
പ്രവർത്തിക്കുന്ന ഓരോ നഗരത്തിലെയും കാർബൺ തോത് പൂജ്യമായി കുറക്കുക എന്നതും ഹ്രസ്വ യാത്രാമാർഗങ്ങൾ വേഗത്തിലും രസകരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതുമാണ് വിഭാവനം ചെയ്യുന്നതെന്നാണ് കമ്പനിയുടെ വാദം. ഇ സ്കൂട്ടർ വാടകക്ക് എടുക്കാൻ ഉദ്ദേശിക്കുന്നവർ കിവിറൈഡ് ആപ് ഡൗൺലോഡ് ചെയ്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 25 ദിർഹം മുതൽ ചാർജ് ചെയ്യണം. അടുത്തുള്ള വാഹനത്തെ ഈ ആപ് മുഖേനെ കണ്ടെത്താം. ഇ-സ്കൂട്ടറിൽ ഘടിപ്പിച്ചിട്ടുള്ള മെഷീനിൽ ബാർകോഡ് സ്കാൻ ചെയ്ത് ഉപയോഗിക്കാം.
മണിക്കൂറിൽ അഞ്ചു മുതൽ 25 മണിക്കൂർ വരെ വേഗത്തിൽ വാഹനം ഓടിക്കാം, സ്റ്റാർട്ടാക്കാൻ 2 ദിർഹം 99 ഫിൽസ് വേണം. പിന്നീട് ഓരോ മിനിറ്റിനും 59 ഫിൽസ് വീതം നൽകണം. നഗര പരിധിയിൽ എവിടെ വേണമെങ്കിലും യാത്ര അവസാനിപ്പിച്ച് വാഹനം നിർത്തിയിടാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഫുട്പാത്തുകളിലും സൈക്കിൾ ട്രാക്കുകളിലും നടക്കാൻ കഴിയുന്ന വഴികളിലും മാത്രമേ ഇത് ഓടിക്കാൻ പാടുള്ളൂ. റോഡിൽ ഒരു കാരണവശാലും ഇറക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.