അബൂദബി: മ്മ്ടെ തൃശൂർ തൃശൂർ കൂട്ടായ്മ അബൂദബി ചേംബർ ടവറിൽ ഒരുക്കിയ ഈദ് സാന്ത്വന ക ലോപഹാരത്തിൽ നിരവധിപേർ പങ്കു ചേർന്നു.
ദുബൈയിൽ മിനി പൂരം ഒരുക്കിയിട്ടുള്ള സംഘം ഇ ക്കുറി വിനോദങ്ങൾക്ക് പുറമെ സേവനപ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തി. അഹല്യ ആശുപത്രിയുമായി ചേർന്ന് രക്തദാന ക്യാമ്പും ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു. പരിസ്ഥിതിദിന പ്രാധാന്യ സന്ദേശവും പരിപാടിയിൽ മുഴങ്ങി. ഹരിതം എന്ന ആശയത്തിൽ ഓരോ വീട്ടിലും ഒരു മരം കൂടി നടുവാനുള്ള പദ്ധതിക്കും തുടക്കമായി.
മ്മ്ടെ തൃശൂർ പ്രസിഡൻറ് രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു. അനൂപ് അനിൽദേവൻ, അജിത് തോപ്പിൽ എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി ശശിധരൻ മേനോൻ സ്വാഗതവും പ്രോഗ്രാം കൺവീനർ മനാഫ് കെ അബ്ബാസ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് പ്രദീപ് നായർ, അസി ചന്ദ്രൻ, രശ്മി ബാലകൃഷ്ണൻ,രാഹുൽ മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.