Posted On
date_range Updated On
date_range പെരുന്നാൾ: ശമ്പളം മുൻകൂറായി നൽകാൻ ശൈഖ് മുഹമ്മദിന്‍റെ നിർദേശം
ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം. അടുത്ത മാസം നൽകേണ്ട ശമ്പളം ഈ മാസം 17ന് മുൻപ് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
പെരുന്നാളിന് ഒരുങ്ങാനും ഈദ് അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ് ശമ്പളം മുൻകൂറായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 20 മുതൽ 23 വരെയാണ് യു.എ.ഇയിലെ പെരുന്നാൾ അവധി. എന്നാൽ, പെരുന്നാൾ ദിനത്തിന് അനുസരിച്ച് ഈ അവധിയിൽ മാറ്റം വന്നേക്കാം.
ഏപ്രിൽ 21നായിരിക്കും യു.എ.ഇയിൽ പെരുന്നാൾ എന്നാണ് വിലയിരുത്തൽ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 29 ദിവസമായിരിക്കും എന്നാണ് വിലയിരുത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.