എം.ജി.സി.എഫ്  ഈദ് – ഓണം  േബ്രാഷർ പ്രകാശനം ചെയ്തു

ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്)  ബലിപെരുന്നാൾ ദിനത്തിൽ   സംഘടിപ്പിക്കുന്ന  'ഈദ്–ഓണം 2018'  പരിപാടിയുടെ േബ്രാഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ ഇ.പി.ജോൺസൺ നിർവ്വഹിച്ചു. 
നാഷണൽ പെയിൻറ്​സ്​ ജന. മാനേജർ വി.പി. ശ്രീകുമാർ ഏറ്റുവാങ്ങി. എം.ജി.സി.എഫ് പ്രസിഡൻറ്​ വി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. 
കെ. ബാലകൃഷ്ണൻ, എസ്​.എം. ജാബിർ, അഡ്വ. സന്തോഷ് നായർ, നിസാർ തളങ്കര, ഷിബു ജോൺ, യൂസഫ് സഗീർ, ബിജു എബ്രഹാം, റജി മോഹൻ നായർ, വി.കെ. റിഷാദ് ,പ്രവീൺ പൊന്നാനി, റഷീദ് വടക്കേക്കാട്, ജഗദീഷ് പഴശ്ശി എന്നിവർ സംസാരിച്ചു. ജന. കൺവീനർ പി. ഷാജി സ്വാഗതവും കെ.എം. നൗഷാദ് നന്ദിയും പറഞ്ഞു. 

മനോജ്.കെ.ജയൻ, കണ്ണൂർ ശരീഫ് ,രഹന, പ്രീതി വാര്യർ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും  കലാപരിപാടികളും ഈദ്–ഓണം 2018 ൽ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.

Tags:    
News Summary - eid-onam-brother-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.