Posted On
date_range Updated On
date_range ഈദ് അവധി: ദുബൈ-അബൂദബി ബസ് റൂട്ടിൽ മാറ്റം
ദുബൈ: പെരുന്നാൾ അവധി ദിനങ്ങൾ പ്രമാണിച്ച് ദുബൈ-അബൂദബി ബസ് റൂട്ടിൽ മാറ്റം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഏപ്രിൽ ആറു മുതൽ 14വരെയാണ് രണ്ട് റൂട്ടുകളിൽ മാറ്റമുള്ളത്. ഇതനുസരിച്ച് ഇ-100 ബസ് അൽ ഗുബൈബ സ്റ്റേഷന് പകരം ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്നാണ് പുറപ്പെടുക. ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് തന്നെ പുറപ്പെടുന്ന ഇ-102 ബസ് അബൂദബി അൽ മുസഫ ഷാബിയ സ്റ്റേഷനിലേക്ക് സർവിസ് നടത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.