അജ്മാൻ അൽ ജറഫ് ഹാബിറ്റാറ്റ് സ്കൂളിൽ അങ്കണത്തിൽ നടന്ന ബലി പെരുന്നാൾ നമസ്കാരം

അജ്മാനിൽ ഇംഗ്ലീഷ് ഖുത്തുബയോടെ ഈദ് ഗാഹ്

അജ്മാൻ: ബലി പെരുന്നാളിനോടാനുബന്ധിച്ച് അജ്മാനിൽ ഇംഗ്ലീഷ് ഖുതുബയോടെ ഈദ് ഗാഹ് ഒരുക്കി. അജ്മാൻ അൽ തല്ലയിൽ പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് സ്കൂൾ അങ്കണത്തിലാണ് ഓഖഫ് അനുമതിയോടെ ഇംഗ്ലീഷ് ഖുതുബയുമായി ആദ്യമായി ഈദ് ഗാഹ് നടന്നത്.

താരിഖ് മുഹമ്മദ്‌ ഇബ്രാഹീം ഖുത്തുബക്ക് നേതൃത്വം നൽകി. വിവിധരാജ്യക്കാരായ വിശ്വാസികൾ പ്രാർഥനക്കെത്തി. അജ്മാൻ ജറഫിൽ പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് സ്കൂളിൽ മലയാളം ഖുതുബയോടെ ഈദ് ഗാഹ് നടന്നു. രാവിലെ 5.50ന് ആരംഭിച്ച പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ്‌ ഇസ്ഹാഖ് നദ്‌വി നേതൃത്വം നൽകി. ആയിരക്കണക്കിന് മലയാളികൾ ഇവിടെ പെരുന്നാൾ നമസ്കാരത്തിന് എത്തി.

Tags:    
News Summary - Eid Gah with English Khutbah in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.