പെരുന്നാൾ സന്തോഷ നിറവിൽ യു.എ.ഇ

ദുബൈ: ആത്​മസമർപ്പണത്തി​​​െൻറ പാഠശാലയായ റമദാനി​​​െൻറ സമാപ്​തി കുറിച്ച്​ വന്നെത്തിയ ആ​േമാദത്തി​​​െൻറ ആഘോഷപ്പെരുന്നാളിൽ രാജ്യം ഒന്നായി. സാഹോദര്യത്തി​​​െൻറയും സഹിഷ്​ണുതയുടെയും പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്താണ്​ റമദാൻ വിടപറഞ്ഞത്​. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ ഇൗദ്​ നമസ്​കാരങ്ങൾക്ക്​ കുഞ്ഞുങ്ങളും സ്​ത്രീകളുമുൾപ്പെടെ പതിനായിരങ്ങൾ ഒത്തുചേർന്നു. ഇരുനൂറോളം നാടുകളിൽ നിന്നുള്ള മനുഷ്യർ വസിക്കുന്ന രാഷ്​ട്രമെന്നതിനാൽ യു.എ.ഇയിലെ പെരുന്നാൾ ആഘോഷങ്ങൾക്കുമുണ്ട്​ ഒരു ആഗോളഗാംഭീര്യം.

രാഷ്​ട്രനായകരും സുപ്രിം കൗൺസിൽ അംഗങ്ങളും അബൂദബി മുശ്​രിഫ്​ പാലസിൽ ഒരുമിച്ചു ചേർന്ന്​ ഇൗദ്​ ആശംസ കൈമാറി. അതാതു എമിറേറ്റുകളിലെ നമസ്​കാര ശേഷം സന്ദർശകരെയും സ്വീകരിച്ചിരുന്നു. യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും പതിവു പോലെ സാബീൽ മസ്​ജിദിലാണ്​ ഇൗദ്​ നമസ്​കാരം നിർവഹിച്ചത്​.

കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, ഉപ ഭരണാധികാരിയും ധനാകാര്യ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം, ദുബൈ സിവിൽ ഏവിയേഷൻ ​പ്രസിഡൻറും എമിറേറ്റസ്​ എയർലൈൻ ചീഫ്​ എക്​സിക്യൂട്ടീവുമായ ശൈഖ്​ അഹ്​മദ്​ ബിൻ സഇൗദ്​ ആൽ മക്​തൂം, മുഹമ്മദ്​ ബിൻ റാശിദ്​ നോളജ്​ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം പ്രാർഥന നിർവഹിച്ചു.

അബൂദബിയിൽ കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ശൈഖ്​ സായിദ്​ ഗ്രാൻറ്​ മോസ്​കിൽ ഇൗദ്​ നമസ്​കാരം നിർവഹിച്ചു. ഉപ പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയുമായ ലഫ്​.ജനറൽ ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഉപ​പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, അബൂദബി എക്​സിക്യുട്ടിവ്​ കൗൺസിൽ ഉപാധ്യക്ഷൻ ശൈഖ്​ ഹസ്സ ബിൻ സായിദ്​ ആൽ നഹ്​യാൻ, വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ജനറൽ അതോറിറ്റി ഒഫ്​ ഇസ്​ലാമിക്​​ അഫയേഴ്​സ്​ ആൻറ്​ എൻഡോവ്​മ​​െൻറ്​ ചെയർമാൻ ഡോ. മുഹമ്മദ്​ മത്താർ സലീം അൽ കഅബി നമസ്​കാരത്തിന്​ നേതൃത്വം നൽകി. നമസ്​കാര ശേഷം രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽതാൻ ആൽ നഹ്​യാ​നു വേണ്ടി പ്രാർഥനകളും നടത്തി. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി അൽ ബദീ മുസല്ലയിലാണ്​ പെരുന്നാൾ നമസ്​കാരം നിർവഹിച്ചത്​.

കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരിയ ശൈഖ്​ അബ്​ദുല്ലാ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങിയവരും ഇവിടെ ഒപ്പമുണ്ടായിരുന്നു. സുപ്രിം കൗൺസിൽ അംഗവും അജ്​മാൻ ഭരണാധികാരിയുമായ ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ അൽ നു​െഎമി,കിരീടാവകാശി ശൈഖ്​ അമ്മാർ ബിൻ ഹുമൈദ്​ അൽ നു​െഎമി എന്നിവർ ശൈഖ്​ റാശിദ്​ ബിൻ ഹുമൈദ്​ അൽ നു​െഎമി മസ്​ജിദിൽ പെരുന്നാൾ നമസ്​കരിച്ചു. സുപ്രിം കൗൺസിൽ അംഗവും ഫു​ൈജറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ശർഖിയും കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ശർഖിയും ഫുജൈറ ശൈഖ്​ സായിദ്​ ഗ്രാൻറ്​ മോസ്​കിൽ പെരുന്നാൾ നമസ്​കാരത്തിനെത്തി.

സുപ്രിം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ​ൈ​ശഖ്​ സഉൗദ്​ ബിൻ റാശിദ്​ അൽ മുഅല്ല ഉമ്മുൽ ഖുവൈൻ ശൈഖ്​ സായിദ്​ പള്ളിയിൽ ഇൗദ്​ നമസ്​കരിച്ചു. സുപ്രിം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സഉൗദ്​ ബിൻ സഖർ അൽ ഖാസിമി, കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സഉൗദ്​ ബിൻ സഖർ അൽ ഖാസിമി എന്നിവർ ഖുസാമിലെ ഗ്രാൻറ്​ ഇൗദ്​ മുസല്ലയിൽ നമസ്​കരിച്ചു.

Tags:    
News Summary - Eid Day-UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.