അജ്മാന്: പെരുന്നാള്‍ അവധിക്കുശേഷം അജ്മാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂർവാവസ്ഥയില്‍ പ്രവര്‍ത്തിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അജ്മാന് എക്സിക്യൂട്ടിവ് കൗണ്‍സിലിെൻറ നിര്‍ദേശത്തെ തുടര്‍ന്ന് മാനവ വിഭവ വകുപ്പ് പുറത്തിറക്കിയ സർക്കുലറിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഈദ് അവധിക്കുശേഷം ആഗസ്റ്റ് മൂന്നിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലിക്കാരെ കുറച്ചും ഓണ്‍ലൈനായും പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടന്നിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ ക്രമേണ ജോലിയിൽ പ്രവേശിക്കുന്നത് സുഗമമായി നടപ്പാക്കാന്‍ നേരത്തെ പദ്ധതി നടപ്പിലാക്കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ മുപ്പത് ശതമാനം ജീവനക്കാരെയും ജൂലൈ ഒന്നുമുതല്‍ മുക്കാല്‍ പങ്ക് ജീവനക്കാരെയും ജോലിക്കെത്തിച്ച് കൂടുതല്‍ കാര്യക്ഷമമാക്കിയിരുന്നു. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികളും പ്രതിരോധ നിർദേശങ്ങളും നിരന്തരം നടപ്പിലാക്കും. കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളുടെ ഗുണഫലങ്ങളുടെ ഭാഗമായാണ് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മുഴുവന്‍ ജീവനക്കാരെയും ജോലിക്ക് തിരികെ എത്തിക്കുന്നത്. ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.