ദുബെ വേൾഡ്​ കപ്പ്​: യുഷ്​ബ ടെസോറോ ചാമ്പ്യൻ

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ്​ കപ്പിൽ യുഗ കവാഡ തേര്​ തെളിച്ച യുഷ്​ബ ടെസോറോ ഒന്നാമനായി. ദുബൈ മെയ്​ദാൻ റേസ്​കോഴ്​സിൽ നടന്ന ആവേശക്കുതിപ്പിനൊടുവിൽ ജെയിംസ്​ ഡോയിന്‍റെ അൽജിയേഴ്​സിനെ രണ്ടാം സ്ഥാനത്തേക്ക്​ പിന്തള്ളിയാണ്​ ജപ്പാൻ കുതിര വിജയിയായത്​.

പോരാട്ടത്തിന്​ സാക്ഷ്യംവഹിക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എന്നിവർ എത്തിയിരുന്നു. 80,000 കാണികളാണ്​ മത്സരം വീക്ഷിക്കാൻ എത്തിയത്​. ചാമ്പ്യൻ ടീമിന്​ 1.2 കോടി ഡോളർ സമ്മാനമായി ലഭിച്ചു.

പത്ത്​ ലക്ഷം ഡോളർ സമ്മാനതുകയുള്ള ആദ്യ റൗണ്ടിൽ ഓസ്കാർ ഷാവേസിന്‍റെ ഹയ്യാൻ ഒന്നാമതെത്തി. ഫോട്ടോ ഫിനിഷനിൽ റേ ഡോസന്‍റെ ബറാക്കയെയാണ്​ മറികടന്നത്​. 10 ലക്ഷം ഡോളറിന്‍റെ രണ്ടാം റൗണ്ടിൽ ടൈലർ ഗഫാലിയോണിന്‍റെ ഐസോലേറ്റ്​, മൂന്നാം റൗണ്ടിൽ റയാൻ മൂറിന്‍റെ ബ്രൂം, 15 ലക്ഷം സമ്മാനതുകയുള്ള നാലാം റൗണ്ടിൽ ഡാനി ഒ നെയ്ലിന്‍റെ ഡാന്യാ, 10 ലക്ഷം ഡോളറിന്‍റെ യു.എ.ഇ ഡെർബിയിൽ ക്രിസ്​​റ്റഫെ ലെമെയ്​റിന്‍റെ ഡെർമ സോറ്റോഗേക്ക്​, 20 ലക്ഷം ഡോളറിന്‍റെ ആറാം റൗണ്ടിൽ റയാൻ മൂറിന്‍റെ സിബേലിയസ്​, 50 ലക്ഷം ഡോളറിന്‍റെ ഏഴാം റൗണ്ടിൽ ഫ്രാങ്കി ഡെറ്റോറിയുടെ ലോഡ്​ നോർത്ത്​, 60 ലക്ഷം ഡോളറിന്‍റെ എട്ടാം റൗണ്ടിൽ ക്രിസ്റ്റ​ഫെ ലെമെയ്​റിന്‍റെ എക്വിനോക്സ്​ എന്നിവർ ജേതാക്കളായി.

Tags:    
News Summary - Dubai World cup winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.