ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ദുബൈ വേള്‍ഡ് കപ്പ് കുതിരയോട്ട മൽസ രത്തിൽ തുടർച്ചയായ രണ്ടാം തവണയും ജേതാവായി ഐറിഷ് കുതിര തണ്ടര്‍ സ്നോ ചരിത്രം കുറിച് ചു. കഴിഞ്ഞ വർഷം അനായാസ വിജയമാണ് ലഭിച്ചതെങ്കിൽ ഇത്തവണ അമേരിക്കയുടെ ഗ്രോന്സ്കോവിസ്കിയുമായി ഇഞ്ചോടിച്ച് മല്‍സരിച്ച് ഫോേട്ടാ ഫിനിഷിലാണ് തണ്ടര്‍ സ്നോ 12 ദശലക്ഷം ഡോളറിെൻറ സമ്മാന തുക സ്വന്തമാക്കിയത്. യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിെൻറ മല്‍സര കുതിര സംഘമായ ഗോഡോള്ഫിന് അംഗമാണ് അഞ്ച് വയസുള്ള തണ്ടര്‍ സ്നോ.
ആദ്യമായാണ് ദുബൈ ലോകകപ്പിൽ ഒരു കുതിര തുടർച്ചയായ വർഷങ്ങളിൽ ചാമ്പ്യനാകുന്നത്. സഇൗദ് ബിൻ സുറൂറാണ് തണ്ടർ സ്നോയുടെ പരിശീലകൻ. ക്രിസ്റ്റഫർ സോമില്ലൻ ആയിരുന്നു ഇത്തവണയും ജോക്കി. അമേരിക്കയുടെ ഗന്നവേറ എന്ന കുതിരയാണ് മൂന്നാം സ്ഥാനത്ത്. 12 കുതിരകളാണ് ഫൈനല്‍ മല്‍സരത്തില്‍ മാറ്റുരച്ചത്. 35 ദശലക്ഷം ഡോളര്‍ സമ്മാനം നല്കുന്ന ദുബൈ ലോകകപ്പില്‍ ഒമ്പത് ഇനങ്ങളിലാണ് മൽസരം നടന്നത്. ശനിയാഴ്ച വൈകിട്ട് ദുബൈ നാദ് അല്‍ ഷെബയിലെ മജസ്റ്റിക് മെയ്ദാൻ റേസ് കോഴ്സില്‍ നടന്ന മത്സരത്തിെൻറ ഫൈനൽ രാത്രിയായിരുന്നു.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം, ദുബൈ ഉപ ഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല് മക്തൂം എന്നിവര്‍ ദുബൈ വേൾഡ് കപ്പ് ട്രോഫി ഉയർത്തി. ഏതാനും ചുവട് നൃത്തം െവച്ചാണ് ശൈഖ് മുഹമ്മദ് വിജയം ആഘോഷിച്ചത്. കാർണിവലിെൻറ ആഘോഷ അന്തരീക്ഷത്തിലായിരുന്നു കുതിരയോട്ട മൽസരങ്ങൾ നടന്നത്. കാണികൾക്കായി മികച്ച വസ്ത്രധാരണം, മികച്ച തൊപ്പികൾ, മികച്ച ജോഡി തുടങ്ങിയ വിവിധ തരം മൽസരങ്ങളുമുണ്ടായി. അഭ്യാസ പ്രകടനങ്ങൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ തുടങ്ങിയവയും ഇതോടൊപ്പമുണ്ടായിരുന്നു. വെടിക്കെട്ടിനും ലോകപ്രശസ്ത ഗായകർ അണിനിരന്ന സംഗീതപരിപാടിക്കും ശേഷമാണ് ആഘോഷങ്ങൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.