ദുബൈ: ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മൽസരം ദുെബെയിൽ ഇ ന്ന് നടക്കും. മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ദുബൈ ലോകകപ്പ് കുതിരയോട്ടം നടത്താ റ്. ഒമ്പത് ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങൾക്ക് 35 ദശ ലക്ഷം അമേരിക്കൻ ഡോളറാണ് സ മ്മാനമായി നൽകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകളായിരിക്കും മെയ്ദ ാനിലെ ട്രാക്കിൽ മൽസരിക്കുക. ലോകോത്തര കുതിരകൾക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച കുതിര പരിശീലകരും ജോക്കികളും ഇവിടെത്തും.
വൈകിട്ട് 3.45 ന് തുടങ്ങുന്ന മൽസരങ്ങൾ അരമണിക്കൂർ ഇടവേളയിൽ നടന്നുകൊണ്ടേയിരിക്കും. ഏറ്റവും ആകർഷകമായ ദുബൈ വേൾഡ് കപ്പിനായുള്ള മൽസരം രാത്രി 8.40 നാണ്. ഇതോടെ ഇൗ വർഷത്തെ മൽസരം അവസാനിക്കും. 12 ദശലക്ഷം ഡോളറാണ് ദുബൈ വേൾഡ് കപ്പിെൻറ സമ്മാനത്തുക. ഒരു മില്ല്യൻ ഡോളർ മുതൽ ആറ് മില്ല്യൺ വരെയാണ് മറ്റ് മൽസരങ്ങൾക്ക് ലഭിക്കുക. അമേരിക്ക, ഇംഗ്ലണ്ട്, അയർലണ്ട് തുടങ്ങി കുതിരക്കമ്പക്കാരുള്ളയിടങ്ങളിൽ നിന്നൊക്കെ കുതിരകളും കുതിരക്കമ്പക്കാരും ദുബൈയിൽ എത്തിക്കഴിഞ്ഞു. ഇവക്കൊപ്പം ജി.സി.സിയിലെ വിവിധ രാജകുടുംബങ്ങളുടെ കുതിരകളും ദുബൈയിലെത്തിയിട്ടുണ്ട്.
യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അശ്വസേനയായ ഗോഡോൾഫിൻ ഇക്കുറിയും കരുത്തറിയിക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ട്. ലോകത്തെ ഏത് കുതിരപ്പന്തയത്തിലും ഇതിലെ അംഗങ്ങളെ നേരിടാതെ ആർക്കും കിരീടം ചൂടാനാവില്ല. ക്രിസ്റ്റൊഫെ സെമിലോൺ നയിച്ച ഗോഡോൾഫിൻ അംഗം തണ്ടർസ്നോയാണ് കഴിഞ്ഞ വർഷം കിരീടം നേടിയത്. സൗദി രാജകുടുംബാംഗത്തിെൻറ ഉടമസ്ഥതയിലുള്ള അറോഗേറ്റ് എന്ന കുതിരയായിരുന്നു 2017 ലെ വിജയി.
40 ദിർഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. സാധാരണക്കാർക്ക് പൊതുസ്ഥലങ്ങളിലിരുന്ന് മൽസരം കാണാനാണ് ഇൗ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളിലിരുന്ന് മൽസരം കാണണമെങ്കിൽ 350 ദിർഹം മുതൽ മുകളിലോട്ടാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടിവരും. ഏകദേശം 4000 ദിർഹം വരെയാണ് പ്രീമിയം ടിക്കറ്റുകളുടെ നിരക്ക്. മൈതാനം മുഴുവൻ കാണാനാവുന്ന സ്കൈ ബബിളിൽ ഇരിക്കാൻ 900 ദിർഹം മാണ് നിരക്ക്. ഇവ നേരത്തെതന്നെ വിറ്റഴിഞ്ഞു. സഇൗദ് ബിൻ സുരൂർ പരിശീലിപ്പിച്ച തണ്ടർസ്നോ ഇക്കുറിയും കപ്പ് നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 10ാം നമ്പർ ഗേറ്റിൽ നിന്ന് ഒാടിത്തുടങ്ങിയ തണ്ടർസ്നോക്ക് ഇക്കുറി നറുക്കെടുപ്പിൽ 12ാം നമ്പർ ഗേറ്റാണ് കിട്ടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.