ദുബൈ:സ്ത്രീമുന്നേറ്റം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദുബൈ വിമൻസ് റൺ നവംബർ 16ന് നടക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ അഞ്ച്, പത്ത് കിലോമീറ്റർ മത്സരയോട്ടങ്ങളാണ് ഒരുക്കുന്നത്. ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള വനിതാ പ്രതിഭകളും പ്രചോദന നായികമാരും അണിനിരക്കും. യു.എ.ഇയെ പ്രതിനിധാനം െചയ്ത് സ്െപഷ്യൽ ഒളിമ്പിക്സിൽ മത്സരിച്ച ആലിയ സഅബി, ഡോണ ബെൻറൺ, വിദ്യാഭ്യാസ പ്രവർത്തക ഹെലൻ ഉറൈസി, ജേഡ് പാമർ, ബംഗ്ലാദേശിലെ സന്നദ്ധ പ്രവർത്തക മറിയ കോൺസിക്കാവോ, ജീവകാരുണ്യ പ്രവർത്തക വാഗലിൻ തുംബാഗ, ആരോഗ്യ പ്രവർത്തക മോഡുപെ ഒമോൻസെ, ഇന്ത്യയിൽ നിന്നുള്ള സാന്ദ്ര സക്സേന തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പായതായി സംഘാടകരായ പ്ലാൻ ബി ഗ്രൂപ്പ് എം.ഡി ഹർമീക് സിങ് വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ ദുബൈ വിമൺസ് റണ്ണിൽ സാരി അണിഞ്ഞ് ഒാടിയ മലയാളി വനിതാ സംഘം ഏറെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.