ദുബൈ: ദുബൈ റെസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ കുടുംബമേള നടക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറും. ഖിസൈസ് ഡമസ്കസ് സ്ട്രീറ്റിലെ ദുബൈ റെസിഡൻഷ്യൽ ഒയാസീസിലാണ് പരിപാടി.
വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് ഭക്ഷണസ്റ്റാളുകളുടെയും മത്സരങ്ങളുടെയും ഉദ്ഘാടനം നടക്കും. 3.45 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രി 8.30ന് ദാന റാസികും ടീം അറബിക് ഡാൻസും അവതരിപ്പിക്കുന്ന മെഹ്ഫിൽ സംഗീതനിശ. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വിവിധ കലാകായിക മത്സരങ്ങൾ നടക്കും. രാത്രി 7.15ന് സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ. ദുബൈ റെസിഡൻഷ്യൽ ഒയാസീസ് കോംപ്ലക്സിലെ ദേവദാരു ആയുർവേദ മെഡിക്കൽ സെന്ററിന്റെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടക്കും. വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.