ദുബൈ: കാറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് രക്ഷകരായി ദുബൈ പൊലീസിന്റെ അതിവേഗ ഇടപെടൽ. മാതാപിതാക്കൾ ഷോപ്പിങ് നടത്തുന്നതിനിടെയാണ് കുട്ടി കാറിനുള്ളിൽ ലോക്കായത്. പാർക്ക് ചെയ്ത കാറിനടുത്ത് മാതാവ് എത്തിയപ്പോഴാണ് കുട്ടി കാറിൽ കുടുങ്ങിയത് കാണുന്നത്.
ഉടൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു. ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവിലെ രക്ഷാപ്രവർത്തകരാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്.കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോവുന്നതിനെതിരെ വിവിധ എമിറേറ്റുകളിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോക്ക് ചെയ്ത വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നത് ഓക്സിജൻ ലഭ്യതക്കുറവിനും സൂര്യാഘാതത്തിനും ഇടയാക്കുമെന്നും ഇതിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ കുട്ടികൾ അപകടകരമായ സാഹചര്യത്തിൽ എത്തിച്ചേരാമെന്നും മുന്നറിയിപ്പുകളിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.