പുതുവത്സരരാവിൽ ദുബൈ പൊലീസിന്​ 14,148 ഫോൺ വിളികൾ

ദുബൈ: പുതുവത്സര രാവിൽ ദുബൈ പൊലീസിന് ലഭിച്ചത് ​14,148 ഫോൺ വിളികൾ. വൈകുന്നേരം ആറുമുതൽ പുതുവത്സര ദിനത്തിലെ രാവിലെ ആറുവരെയുള്ള കണക്കുകളാണ്​ അധികൃതർ പുറത്തുവിട്ടത്​.

പൊലീസിന്‍റെ കമാൻഡ്​ ആൻഡ്​ കൺട്രോൾ സെന്‍ററിലെ അടിയന്തര ഹോട്​ലൈൻ നമ്പറായ 999 ലേക്കും അടിയന്തരമല്ലാത്ത കേസുകൾ റിപ്പോർട്ട്​ ചെയ്യുന്ന 901 എന്ന നമ്പറിലേക്കുമാണ്​ ഇത്രയും ഫോൺ വിളികൾ ലഭിച്ചത്​. ഏറ്റവും കൂടുതൽ ഫോൺവിളികൾ അടിയന്തര ആവശ്യങ്ങൾക്കുള്ള നമ്പറിലാണ്​ ലഭിച്ചത്​. എല്ലാ അന്വേഷണങ്ങൾക്കും വളരെ വേഗത്തിലും മികച്ചരീതിയിലും മറുപടി നൽകിയ കമാൻഡ്​ ആൻഡ്​ കൺട്രോൾ സെന്‍ററിലെ ജീവനക്കാരെ സെന്‍റർ ഡയറക്ടർ കേണൽ മുഹമ്മദ്​ അബ്​ദുല്ല അൽ മുഹൈരി അഭിനന്ദിച്ചു. സമൂഹത്തിന്​ സന്തോഷകരമായ ജീവിതം ലഭിക്കുന്നതിന്​ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദുബൈ പൊലീസിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്​ പ്രവർത്തനമെന്നും അദ്ദേഹം കൂടിച്ചേർത്തു.

Tags:    
News Summary - Dubai Police logs over 14000 calls during New Year's Eve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.