ദുബൈ: തിരുപ്പിറവിയുടെ 1500ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ്, ആർ.എസ്.സി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ശനിയാഴ്ച രാത്രി ഏഴിന് ദുബൈ ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളിൽ നടക്കും.
യു.എ.ഇയിലെ പ്രമുഖ മത, സാംസ്കാരിക നേതാക്കൾ സംബന്ധിക്കുന്ന മീലാദ് സമ്മേളനത്തിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നിർവഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് മുഹമ്മദ് അലി മുസ്ലിയാർ മാറാട്, മഹ്ഫൂസ് കമാൽ ചാവക്കാട്, അഹ്മദ് ഷിഹാൻ മാഗ്ളൂർ, അദ്നാൻ പാനൂർ, ആദിൽ അബ്ബാസ്, ആദിൽ പാനൂർ തുടങ്ങിയവരുടെ ഇശൽ വിരുന്നും മറ്റു സാംസ്കാരിക പരിപാടികളും വേദിയിൽ അരങ്ങേറും.
ദുബൈ ഒലീവ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന അഖില എമിറേറ്റ്സ് മദ്ഹു ഗാന മത്സര വിജയികൾക്കും ഓൺലൈൻ ഡെയ് ലി ക്വിസ് വിജയികൾക്കുമുള്ള സമ്മാനവിതരണവും സമ്മേളനത്തിൽ നടക്കും. മീലാദ് സമ്മേളനത്തിന് സംബന്ധിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.