ദുബൈ: മാളുകൾ തുറക്കാനുള്ള അനുമതി നൽകിയതോടെ ലോകത്തിലെ ഏറ്റവും വലിയ മാളുകളിലെ ാന്നായ ദുബൈ മാൾ ചൊവ്വാഴ്ച മുതൽ തുറക്കുന്നു. മാൾ അധികൃതരാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, മാൾ പൂർണമായും തുറന്നുകൊടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് മാൾ അടച്ചത്. അതിന് മുന്നോടിയായി മാളിലെ വിനോദ കേന്ദ്രങ്ങൾ അടച്ചിരുന്നു. പുതിയ സാഹചര്യത്തിൽ മാൾ തുറന്നാലും വിനോദകേന്ദ്രങ്ങൾ തുറക്കാൻ സാധ്യതയില്ല. ഉച്ച 12 മുതൽ രാത്രി പത്ത് മണിവരെയാണ് മാളിെൻറ പ്രവർത്തനം.
60 വയസ്സിൽ കൂടുതലുള്ളവരെ പ്രവേശിപ്പിക്കില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും കൊണ്ടുവരരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മാളിെൻറ പ്രവേശന കവാടങ്ങളിൽ ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനമുണ്ടാവും. ശരീരോഷ്മാവ് പരിധിയിൽ കൂടുതലുള്ളവരെ പ്രവേശിപ്പിക്കില്ല. അടിയന്തരമായി െഎസൊലേഷൻ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാവും. 25 ശതമാനം സ്ഥലത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ. റമദാനോടനുബന്ധിച്ചാണ് മാൾ തുറക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.