ദുബൈ-കുവൈത്ത്​ ഏറ്റവും തിരക്കേറിയ ഒമ്പതാം വ്യോമപാത

ദുബൈ: ലോകത്ത്​ ഏറ്റവും തിരക്കേറിയ 20 വ്യോമ പാതകളിൽ ദുബൈ ^ കുവൈത്ത്​ റൂട്ടും. ഒ.എ.ജി. ഏവിയേഷ​​​​​െൻറ പഠനത്തെ ഉദ്ധരിച്ച്​ ദുബൈ മീഡിയ ഒാഫീസ്​ പുറത്തുവിട്ടതാണ്​ ഇൗ വിവരം. 2017 മാർച്ച്​ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള 12 മാസത്തെ കണക്കുകളാണ്​ പഠനത്തിന്​ ആധാരം. 
മിഡിലീസ്​റ്റ്​, ആഫ്രിക്കൻ മേഖലയിലെ എറ്റവും തിരക്കേറിയ റൂട്ടും ദുബൈ^കുവൈത്ത്​ റൂട്ടാണ്​. ഒരു വർഷത്തിനിടെ 15332 സർവീസുകളാണ്​ ഇൗ രണ്ട്​ സ്​ഥലങ്ങൾക്കിടയിൽ നടന്നത്​. 

27 ലക്ഷം യാത്രികർ ഇവയിൽ യാത്ര ചെയ്​തു. എമിറേറ്റ്​സ്​ എയർലൈനാണ്​ ഇൗ റൂട്ടിലെ 49 ശതമാനവും ​െകെയ്യടക്കിയിരിക്കുന്നത്​. ഫ്ലൈ ദുബൈ, കുവൈത്ത്​ എയർവേസ്​, ജസീറ എയർവേസ്​ എന്നിവയാണ്​ മറ്റ്​ സർവീസുകൾ നടത്തുന്നത്​. സിംഗപ്പൂരിനും മലേഷ്യൻ തലസ്​ഥാനമായ ക്വലാലംപൂരിനും ഇടക്കുള്ള റൂട്ടാണ്​ ലോകത്തെ ഏറ്റവും തിരക്കേറിയത്​. കഴിഞ്ഞ വർഷം 30,500 വിമാനങ്ങളാണ്​ ഇൗ രണ്ട്​ നഗരങ്ങൾക്കുമിടയിൽ സർവീസ്​ നടത്തിയത്​. ദിവസം 84 വിമാനങ്ങൾ സർവീസ്​ നടത്തുന്നുണ്ട്​. 

ഒരു മണിക്കൂറിൽ താഴെ മാത്രമാണ്​ യാത്രാ സമയമെന്നതിനാൽ കൂടുതൽ വിമാനങ്ങൾക്ക്​ സർവീസ്​ നടത്താൻ കഴിയുന്നുണ്ട്​. രണ്ടാം സ്​ഥാനം 28,887 വിമാന സർവീസുകൾ നടത്തുന്ന ഹോങ്​കോങ്​ ^ തായ്​പേയി റൂട്ടാണ്​. 
27,304 സർവീസുകളുമായി ജക്കാർത്ത^സിംഗപ്പൂർ റൂട്ട്​ മൂന്നാമതുണ്ട്​. പട്ടികയിലെ 14 റൂട്ടുകളും ഏഷ്യയിലാണ്​.

Tags:    
News Summary - dubai kuwait airport-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.