ദുബൈ കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് കൺവെൻഷൻ സംസ്ഥാന ജനറൽ കൺവീനർ റീന സലീം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് രൂപവത്കരണ കൺവെൻഷൻ ദുബൈ കെ.എം.സി.സി വനിത വിങ് ജനറൽ കൺവീനർ റീന സലീം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി വനിത വിങ് വൈസ് പ്രസിഡന്റുമാരായ റാബിയ, ആയിഷ മുഹമ്മദ്, ട്രഷറർ നജ്മ സാജിദ്, സെക്രട്ടറി നെബു ഹംസ, കെ.എം.സി.സി തൃശൂർ ജില്ല വൈസ് പ്രസിഡന്റ് കബീർ ഒരുമനയൂർ, അബു ഷമീർ, ഉമ്മർ കെ.കെ, ജില്ല കമ്മിറ്റി ട്രഷറർ ബഷീർ വരവൂർ, ജില്ല സെക്രട്ടറിമാരായ നൗഫൽ പുത്തൻപുരയിൽ, നൗഷാദ് ടി.എസ്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ എന്നിവർ ആശംസ നേർന്നു.
ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സി.കെ, തൃശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, ജനറൽ സെക്രട്ടറി തൻവീർ കാളത്തോട്, മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷാജഹാൻ ജാസി, ട്രഷറർ മുഹമ്മദ് തിരുനല്ലൂർ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും വനിത വിങ് ജില്ല സെക്രട്ടറി അബീന സിറാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.