കോഴിക്കോട് ജില്ല വനിത കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പ്രചാരണ
വനിതസംഗമം ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന മുസ്ലിം, നാടാർ സുദായങ്ങളിലെ പെൺകുട്ടികളെ സ്കോളർഷിപ് ഏർപ്പെടുത്തി സ്കൂളിലേക്കെത്തിച്ചത് വിദ്യാഭ്യാസമന്ത്രിയായിരിക്കെ സി.എച്ച്. മുഹമ്മദ് കോയ നടപ്പാക്കിയ പദ്ധതികളാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഒക്ടോബർ നാലിന് സംഘടിപ്പിക്കുന്ന സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റിന്റെ ഭാഗമായി നടത്തിയ വനിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത കെ.എം.സി.സി ജില്ല പ്രസിഡന്റ് ഡോ. ഹാഷിമ സഹീർ അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജില്ല ഭാരവാഹികളായ ജലീൽ മഷ്ഹൂർ തങ്ങൾ, തെക്കയിൽ മുഹമ്മദ്, നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, എ.പി. മൊയ്തീൻ കോയ ഹാജി, മൊയ്തു അരൂർ, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, വി.കെ.കെ. റിയാസ്, യു.പി. സിദ്ദീഖ്, ഷംസു മാത്തോട്ടം, ഷെറീജ് ചീക്കിലോട്, സുഫൈദ് ഇരിങ്ങണ്ണൂർ, വനിത കെ.എം.സി.സി സംസ്ഥാന ട്രഷറർ നജ്മ സാജിദ്, സെക്രട്ടറി ഹൈറുന്നീസ, അഡ്വ. റസീന അൻസാർ, താഹിറ അബ്ദുറഹിമാൻ, ആമി ഷമീർ, റാഷിദ മർവ, ഫഹ്മിദ മറിയം, ആയിഷ ഹെബ, അസ്ലഹ അസ്ലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹഫ്സത്ത് സമീർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.