അഡ്വ.എസ്.അബ്ദുൽ നാസറിന് ദുബൈ കേരള ജ്വല്ലറി അസോസിയേഷൻ നൽകിയ സ്വീകരണം
ദുബൈ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.എസ്.അബ്ദുൽ നാസറിന് ദുബൈ കേരള ജ്വല്ലറി അസോസിയേഷൻ സ്വീകരണം നൽകി.
ലോകത്തിലെ ഏറ്റവും വലിയ സ്വർണാഭരണ വിപണിയായ ദുബൈയിൽ കേരള ജ്വല്ലറികൾ സജീവ സാന്നിധ്യമാണ് വഹിക്കുന്നതെന്ന് അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.കേരളത്തിൽ നിന്നുള്ള ചെറുതും വലുതുമായ നൂറുകണക്കിന് ജ്വല്ലറികളാണ് ദുബൈയിൽ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാർ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ദുബൈയുടെ പൊതുവായ വളർച്ചക്ക് വലിയ സംഭാവനകളാണ് കേരളത്തിൽ നിന്നുള്ള ജ്വല്ലറി മേഖല നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കേരള ജ്വല്ലേഴ്സ് അസോസിയേഷൻ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദുബൈ കേരള ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് മുനീർ തങ്ങൾസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ശുഹൈബ്, അബ്ദുൽ കരീം സഫ, ലെയ്സ് കൊടുവള്ളി, മുജീബ് തജ്വി, ഷാനവാസ് നക്ഷത്ര, അലവിക്കുട്ടി വണ്ടൂർ, നാസി സി.കെ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.