ദുബൈ: യു.എ.ഇ ഇന്ന് എല്ലാത്തിലും ഒന്നാമതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഡ്രൈവര്‍ ഇല്ലാതെ ഏറ്റവും ദൂരം ഓടുന്ന മെട്രോ ട്രെയിന്‍, പറക്കുന്ന ടാക്സി , ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ‘ഗ്രാന്‍ഡ് മോസ്‌ക്’, എന്നിങ്ങനെ പോവുന്നു അത്ഭുതങ്ങളുടെ നീണ്ട പട്ടിക. നാടും നഗരവും വികസിച്ചു ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുമ്പോഴും അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദുബൈ നഗരത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്ത ദേരയിലെ ക്ലോക്ക് ടവര്‍ ഇന്നും ആളുകള്‍ക്ക് വിസ്മയമാണ് . എമിറേറ്റുകള്‍ ഐക്യപ്പെട്ട് യു.എ.ഇ ആകുന്നതിനും ഏഴു വര്‍ഷം മുമ്പ് തന്നെ ക്ലോക്ക് ടവര്‍ ലോകത്തിന് സമയമറിയിച്ചു . ദുബൈ എമിറേറ്റിെൻറ മുഖ പ്രസാദമാണ് ദേരയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ക്ലോക്ക് ടവര്‍ . കൗതുകങ്ങളുടെ കാഴ്ച്ച മാത്രം സമ്മാനിക്കുന്ന നഗരമായി മാറുന്നതിന് മുമ്പേ വിനോദ സഞ്ചാരികള്‍ സമയം നോക്കി വിസ്മയിച്ചിരുന്ന ഇടമാണിത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച ലോകത്തിലെ മനോഹര ടവറുകളുടെ കൂട്ടത്തില്‍ ഒന്ന് ദുബൈ ക്ലോക്ക് ടവറായിരുന്നു.ലണ്ടന്‍ ടവറുകള്‍ക്കൊപ്പമാണ് ദുബൈ ക്ലോക്ക് ടവറിനെയും പത്രം ചേര്‍ത്തു പിടിച്ചത്.
1965 ലാണ് മുകളില്‍ നിന്നും സമയം അറിയിക്കുന്ന ക്ലോക്ക് ടവര്‍ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നഗരസഭയുടെ ലിഖിത രേഖകളില്‍ ഇത് വ്യക്തമല്ല. ബ്രിട്ടീഷ് വിദഗ്ദരുടെ പങ്കാളിത്തത്തോടെ അന്നത്തെ എഞ്ചിനിയര്‍ സക്കി അല്‍ഹിംസിയുടെ മേല്‍നോട്ടത്തിലായിരുന്നു നിർമാണം. എ.ഡി.സി എന്ന കമ്പനിക്കായിരുന്നു ചുമതല. മക്തൂം പാലത്തിെൻറ വരവോടെയാണ് ക്ലോക്ക് ടവറും പണി കഴിപ്പിച്ചത്. മരുഭൂമിയായി കിടന്നിരുന്ന ബര്‍ ദുബൈ - ദേര പ്രദേശത്തെ ആദ്യത്തെ കോൺക്രീറ്റ് നിര്‍മിതിയും ഇതുതന്നെ . സമയ സ്തൂപം സ്ഥാപിച്ചത് മുതല്‍ ഈ മേഖലയുടെ മാറ്റ് കൂടുകയും മുഖശ്ചായ മാറുകയും ചെയ്തു. രാജ്യാന്തര വിമാന കമ്പനികളും വിനോദ സഞ്ചാര മേഖലയിലെ സ്ഥാപനങ്ങളും സമ്പന്ന കമ്പനികളും ക്ലോക്ക് ടവറിെൻറ ചുറ്റുവട്ടത്തേക്ക് ആകൃഷ്ടരായി.
കാലക്രമേണ സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്ലോക്ക് ടവര്‍ ലക്ഷ്യമാക്കി വന്നു. പണ്ട് മുതല്‍ക്കേ ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിര കണ്ടു തുടങ്ങിയിരുന്നെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.
വിവിധ വഴികളെ കൂട്ടിയിണക്കുന്ന സമയ ചത്വരം കാഴ്ച്ചക്കാരന് ഏതു ദിശയിലും ഒരേപോലെയാണ് തോന്നിക്കുക. ടവറിനെ പാശ്ചാത്തലമാക്കി ഫോട്ടോ എടുക്കാത്ത വിനോദ സഞ്ചാരികള്‍ വിരളമായിരിക്കും . പൂക്കളും ചെടികളും ജലധാരയും നിലനിര്‍ത്തിയാണ് അഞ്ചു പതിറ്റാണ്ട് കടന്ന ടവര്‍ സംരക്ഷിച്ചു പോരുന്നത്. വറുതിയുടെ കാലവും പുരോഗതിയുടെ കാലവും കണ്ടു നിവര്‍ന്നു നില്‍ക്കുന്ന ചരിത്ര പ്രതീകത്തില്‍ സമയ ചക്രം നിലക്കാതെ മിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.