ദുബൈ എയർഷോ നവംബർ 13മുതൽ

ദുബൈ: ആകാശവിസ്​മയങ്ങളുമായി ദുബൈ എയർഷോ വീണ്ടുമെത്തുന്നു. ഇത്തവണ നവംബർ 13 മുതൽ 17വരെയാണ്​ ലോകത്തിലെ ഏറ്റവും വലിയ എയറോസ്​പേസ്​ എക്​സിബിഷനായ എയർഷോ അരങ്ങേറുന്നത്​. ദുബൈ വേൾഡ്​ സെൻട്രൽ വിമാനത്താവളത്തിലാണ്​ ഷോ അരങ്ങേറുക.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ പ്രദർശകരെത്തുന്ന മേളയിൽ കോടിക്കണക്കിന്​ ദിർഹമിന്‍റെ ഇടപാടുകൾ നടക്കും. കഴിഞ്ഞ വർഷം എയർഷോയിൽ 1200 സ്​ഥാപനങ്ങളാണ്​ പ​ങ്കെടുത്തത്​. ഇത്തവണ കൂടുതൽ കമ്പനികളും പ്രദർശകരും മേളക്ക്​ എത്തിച്ചേരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ആയിരക്കണക്കിന്​ സന്ദർശകരും പ്രദർശകരും വിമാന നിർമാതാക്കളും ശാസ്​ത്രജ്ഞരും എയർലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനി​ക ഉദ്യോഗസ്​ഥരും ഓരോ രണ്ട്​ വർഷത്തിലും നടക്കുന്ന മേളയിൽ പ​ങ്കെടുക്കാറുള്ളത്​​.

ഓരോ തവണയും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്​. വിവിധ രാജ്യങ്ങൾ തമ്മിൽ വിമാനകൈമാറ്റ കരാറുകളും എയർഷോ വേദിയിൽ ഒപ്പുവെക്കാറുണ്ട്​. വ്യോമയാന മേഖലയിലെ പുതിയ ട്രെൻഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും അരങ്ങേറും.

ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്​ടറുകളും സൈനികവിമാനങ്ങളും ഇത്തവണയും ഉണ്ടാവും. ആളില്ലാ വിമാനങ്ങൾ, ചരക്കുവിമാനം, സാ​ങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും. യു.എ.ഇ സേനയുടെ ആകാശ അഭ്യാസങ്ങളും എയർഷോയിൽ അരങ്ങേറും.

Tags:    
News Summary - Dubai Airshow from November 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.