അബൂദബിയിൽ മെർസ്​  ബാധ റിപ്പോർട്ട്​ ചെയ്​തു

അബൂദബി: അബൂദബിയിൽ മിഡിലീസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) അറിയിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായും മറ്റു സർക്കാർ സ്ഥാപനങ്ങളുമായും ചേർന്ന് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളും എടുത്തിട്ടുണ്ട്. 

ലോകരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും ശിപാർശകളും പ്രകാരമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വീകരിക്കുന്നതെന്നും ഹാദ് പറഞ്ഞു.
മെർസ് കൊറോണ വൈറസിെന പ്രതിരോധിക്കുന്ന യജ്ഞത്തിൽ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു. വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടക്കിടെ നന്നായി വൃത്തിയാക്കണം. സോപ്പും വെള്ളവും ലഭിക്കാത്ത സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. ചുമക്കുേമ്പാഴും തുമ്മുേമ്പാഴും ടിഷ്യൂ പേപ്പർ ഉപയോഗിച്ച് വായ പൊത്തിപ്പിടിക്കണം. ഇൗ പേപ്പറുകൾ മാലിന്യത്തൊട്ടിയിൽ നിക്ഷേപിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

 

News Summary - duabi health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.