ദുബൈ: നെതർലൻഡിൽ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഡച്ച് ഫുട്ബാൾ താരം ക്വിൻസി പ്രോംസ് ദുബൈയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. കേസിൽ ആംസ്റ്റർഡാം കോടതി കഴിഞ്ഞ മാസം ഇദ്ദേഹത്തെ ആറു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നെതർലൻഡ് പ്രോസിക്യൂഷൻ ഇദ്ദേഹത്തിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ദുബൈ പൊലീസ് ക്വിൻസി പ്രോംസിനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
32കാരനായ പ്രോംസ് നിലവിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിലാണ് താമസം. അവിടെ സ്പാർക്ക് മോസ്കോയുടെ താരമാണിദ്ദേഹം. ദുബൈയിൽ ആഡംബരജീവിതം നയിച്ചുവരുന്നതിനിടെയാണ് അറസ്റ്റിലായത്. അതേസമയം, ഇദ്ദേഹത്തിന്റെ പേര് സ്ഥിരീകരിക്കാൻ ഡച്ച് പ്രോസിക്യൂട്ടർ തയാറായിട്ടില്ലെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ക്രിമിനൽ കേസിൽ പ്രതികളുടെ പേര് ഡച്ച് പ്രോസിക്യൂഷൻ അപൂർവമായി മാത്രമേ പുറത്തുവിടാറുള്ളൂ. കൂടുതൽ നടപടികൾക്കായി ദുബൈ പൊലീസ് ഇദ്ദേഹത്തെ ഡച്ച് പൊലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.