ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സേവനം ലഭ്യമാക്കുന്നതിനായി കീറ്റയും ദുബൈ മുനിസിപ്പാലിറ്റിയും കരാർ ഒപ്പുവെക്കുന്നു 

ദുബൈയിലെ പാർക്കിലും ബീച്ചിലും ഡ്രോൺ ഡെലിവറി; കീറ്റയുമായി കരാർ ഒപ്പുവെച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: എമിറേറ്റിലെ പ്രധാന ബീച്ചുകളിലും പാർക്കുകളിലും ഡ്രോൺ ഡെലിവറി സർവിസ് നടത്തുന്നതിനായി ചൈനീസ് കമ്പനിയായ കീറ്റയുമായി ദുബൈ മുനിസിപ്പാലിറ്റി കരാർ ഒപ്പുവെച്ചു. തെരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലുമായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ സർവിസ് ആരംഭിക്കാനാണ് പദ്ധതി. ശേഷം ഘട്ടം ഘട്ടമായി മുഴുവൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും സേവനം വ്യാപിപ്പിക്കും. പൊതു ഇടങ്ങളിൽ നൂതനമായ സാങ്കേതിക വിദ്യകൾ സംയോജിപ്പിക്കുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

നവീനത, സ്മാർട്ട് ഗതാഗതം, ഭാവിക്ക് അനുയോജ്യമായ നഗര അനുഭവങ്ങൾ എന്നിവയിൽ എമിറേറ്റിന്‍റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തോടെ ബീച്ചുകൾ, പാർക്കുകൾ ഉൾപ്പെടെ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഡെലിവറി സേവനങ്ങൾ ലഭ്യമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി.

Tags:    
News Summary - Drone delivery in parks and beaches in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.